ഭാര്യക്ക്‌ പിന്നാലെ രാമചന്ദ്രനും; പ്രവാസി മലയാളി താമസ സ്ഥലത്ത് മരിച്ച നിലയില്‍

ഭാര്യക്ക്‌ പിന്നാലെ രാമചന്ദ്രനും; പ്രവാസി മലയാളി താമസ സ്ഥലത്ത് മരിച്ച നിലയില്‍
Oct 26, 2021 04:37 PM | By Shalu Priya

റിയാദ് : മലയാളി റിയാദിലെ താമസ സ്ഥലത്തു മരിച്ചു. കൊല്ലം പറവൂർ സ്വദേശി രാമചന്ദ്രൻ (മുഹമ്മദ്) 65 ആണ് റിയാദിലെ താമസസ്ഥലത്തു മരണപ്പെട്ടത്.

വർഷങ്ങളായി സൗദിയിൽ ഉള്ള മുഹമ്മദ് 15 വർഷത്തോളമായി നാട്ടിൽ പോയിട്ട്. രണ്ടു വർഷം മുമ്പ് ഭാര്യ സുഭദ്രാദേവി വാഹന അപകടത്തിൽ മരണപ്പെട്ടിരുന്നു.

സ്വദേശികൾക്കും വിദേശികൾക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു രാമചന്ദ്രൻ എന്ന മുഹമ്മദ്. മറ്റുള്ളവരെ സഹായിക്കുന്നതിലും നിരാലംബരായ രോഗികൾക്ക് പരിചരണം നൽകുന്നതിലും മുഹമ്മദ് മുന്നിട്ടു നിന്നിരുന്നു.

സൗദിയിൽ വെച്ച് വർഷങ്ങൾക്ക്​ മുമ്പാണ്​ ​​ ഇദ്ദേഹം ഇസ്​ലാം സ്വീകരിച്ചത്​. പിതാവ്: വേലായുധൻ. മാതാവ്: സുമതി. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടികൾക്ക് സുഹൃത്തായ അനീഷിനൊപ്പം കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ സിദ്ദിഖ് തൂവൂർ, കൊല്ലം ജില്ലാ സെക്രട്ടറി ഫോറോസ്ഖാൻ കൊട്ടിയം എന്നിവർ രംഗത്തുണ്ട്.

Expatriate Malayalee found dead at residence

Next TV

Related Stories
 ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം രേഖപ്പെടുത്തി

Dec 8, 2021 11:09 PM

ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം രേഖപ്പെടുത്തി

തമിഴ്‍നാട്ടിലുണ്ടായ ഹെലികോപ്‍ടർ അപകടത്തിൽ ജീവൻ നഷ്ടപെട്ട ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം...

Read More >>
മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സും ശമ്പളവുമുൾപ്പെടെയുള്ള റദ്ദാക്കുന്നു

Dec 8, 2021 10:50 PM

മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സും ശമ്പളവുമുൾപ്പെടെയുള്ള റദ്ദാക്കുന്നു

കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ സ്വന്തമാക്കിയിട്ടുള്ള പ്രവാസികള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍...

Read More >>
പ്രവാസി മലയാളി ഹൃദയസ്‍തംഭനം മൂലം മരിച്ചു

Dec 8, 2021 09:04 PM

പ്രവാസി മലയാളി ഹൃദയസ്‍തംഭനം മൂലം മരിച്ചു

മലയാളി ജിദ്ദയിൽ ഹൃദയസ്തംഭനം മൂലം...

Read More >>
യൂണിയന്‍കോപ് കൊട്ടോപിയയുമായി ധാരണാപത്രം ഒപ്പുവെച്ചു

Dec 8, 2021 08:04 PM

യൂണിയന്‍കോപ് കൊട്ടോപിയയുമായി ധാരണാപത്രം ഒപ്പുവെച്ചു

യൂണിയന്‍കോപ് കൊട്ടോപിയയുമായി ധാരണാപത്രം...

Read More >>
ഉംറക്ക് നേരിട്ട് വീസ; നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം

Dec 8, 2021 04:20 PM

ഉംറക്ക് നേരിട്ട് വീസ; നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം

നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം. ഇന്ത്യക്കാർക്ക് ഉംറക്ക് നേരിട്ട് വീസകൾ അനുവദിച്ചു...

Read More >>
ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ചയിലേക്ക്; നേട്ടം പ്രവാസികൾ

Dec 8, 2021 03:37 PM

ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ചയിലേക്ക്; നേട്ടം പ്രവാസികൾ

ഡോളറിനെതിരെ രൂപയുടെ മൂല്യം എട്ടാഴ്ചത്തെ താഴ്ചയിലേക്കു എത്തിയതോടെ ദിർഹം-രൂപ വിനിമയ നിരക്കിലെ നേട്ടം സ്വന്തമാക്കി...

Read More >>
Top Stories