---
title: "കുവൈത്തില്‍ വാഹനാപകടത്തില്‍ യുവതി മരിച്ചു; ഒരാൾക്ക് പരിക്ക് "
english_title: "Woman dies in car accident in Kuwait; One injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/73519/woman-dies-in-car-accident-in-kuwait-one-injured"
published_at: "2022-10-09T18:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6342c9742aeb5_accident.jpg"
keywords: []
---

# കുവൈത്തില്‍ വാഹനാപകടത്തില്‍ യുവതി മരിച്ചു; ഒരാൾക്ക് പരിക്ക് 

> **Lead Summary:** **കുവൈത്ത് സിറ്റി : **കുവൈത്തില്‍ വാഹനാപകടത്തില്‍ യുവതി മരിച്ചു. മറ്റൊരു യുവതിക്ക് പരിക്കേറ്റു. ഫഹാഹീല്‍ റോഡില്‍ സാല്‍വയ്ക്ക് എതിര്‍വശത്തായിരുന്നു അപകടം. യുവതി ഓടിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

## Article Content

**കുവൈത്ത് സിറ്റി : **കുവൈത്തില്‍ വാഹനാപകടത്തില്‍ യുവതി മരിച്ചു. മറ്റൊരു യുവതിക്ക് പരിക്കേറ്റു. ഫഹാഹീല്‍ റോഡില്‍ സാല്‍വയ്ക്ക് എതിര്‍വശത്തായിരുന്നു അപകടം. യുവതി ഓടിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകട കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. മരിച്ച യുവതി കുവൈത്ത് സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്‍ ബിദാ സെന്ററില്‍ നിന്നുള്ള അഗ്നിശമന സേനാ അംഗങ്ങള്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/73519/woman-dies-in-car-accident-in-kuwait-one-injured)