---
title: "സൗദിയില്‍ വാഹനം മേല്‍പ്പാലത്തില്‍ നിന്ന് വീണ് ഒരു മരണം"
english_title: "One person died after a vehicle fell from an overpass in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/73540/one-person-died-after-a-vehicle-fell-from-an-overpass-in-saudi-arabia"
published_at: "2022-10-09T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6342e35660e2b_accident.jpg"
keywords: []
---

# സൗദിയില്‍ വാഹനം മേല്‍പ്പാലത്തില്‍ നിന്ന് വീണ് ഒരു മരണം

> **Lead Summary:** **റിയാദ്: **മേല്‍പ്പാലത്തില്‍ നിന്ന് വാഹനം താഴത്തെ റോഡിലേക്ക് പതിച്ച് ഒരു മരണം. റിയാദ് നഗരത്തിന്റെ വടക്കുഭാഗത്തെ കിങ് ഫഹദ് റോഡിലെ മേല്‍പാലത്തില്‍നിന്നാണ് ജീപ്പ് താഴേക്ക് പതിച്ചത്.

## Article Content

**റിയാദ്: **മേല്‍പ്പാലത്തില്‍ നിന്ന് വാഹനം താഴത്തെ റോഡിലേക്ക് പതിച്ച് ഒരു മരണം. റിയാദ് നഗരത്തിന്റെ വടക്കുഭാഗത്തെ കിങ് ഫഹദ് റോഡിലെ മേല്‍പാലത്തില്‍നിന്നാണ് ജീപ്പ് താഴേക്ക് പതിച്ചത്.

അമിത വേഗം മൂലം നിയന്ത്രണം വിട്ട ജീപ്പ് പാലത്തിനു താഴെ കൂടി കടന്നുപോവുകയായിരുന്ന മറ്റൊരു കാറിനു മുകളിലേക്ക് വന്നുപതിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ നിശ്ശേഷം തകര്‍ന്നു. കാറിന്റെ ഡ്രൈവറാണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/73540/one-person-died-after-a-vehicle-fell-from-an-overpass-in-saudi-arabia)