---
title: "നൈറ്റ് ക്ലബ്ബില്‍ വെച്ച് കണ്ട യുവാവിനൊപ്പം വീട്ടിലെത്തി; പണവും സ്വര്‍ണമാലയും തട്ടിയെടുത്ത് യുവതി മുങ്ങി"
english_title: "Came home with the young man she met at the night club; The woman drowned after stealing the money and gold necklace"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/73548/came-home-with-the-young-man-she-met-at-the-night-club-the-woman-drowned-after-stealing-the-money-and-gold-necklace"
published_at: "2022-10-09T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6342ebaa1693a_arrest.jpg"
keywords: []
---

# നൈറ്റ് ക്ലബ്ബില്‍ വെച്ച് കണ്ട യുവാവിനൊപ്പം വീട്ടിലെത്തി; പണവും സ്വര്‍ണമാലയും തട്ടിയെടുത്ത് യുവതി മുങ്ങി

> **Lead Summary:** **ദുബൈ: **നിശാ ക്ലബ്ബില്‍ വെച്ച് പരിചയപ്പെട്ട യുവാവിന്റെ വീട്ടിലെത്തി പണവും സ്വര്‍ണമാലയും കവര്‍ന്ന കേസില്‍ യുവതിക്ക് മൂന്നു മാസം തടവുശിക്ഷ. ദുബൈയിലാണ് സംഭവം. അമേരിക്കക്കാരനായ യുവാവിന്റെ പക്കല്‍ നിന്നും 1,000 ദിര്‍ഹം പണവും 8,000 ദിര്‍ഹം വിലവരുന്ന സ്വര്‍ണമാലയും കവര്‍ന്ന കേസിലാണ് ആഫ്രിക്കന്‍ യുവതിക്ക് ശിക്ഷ വിധിച്ചത്.

## Article Content

**ദുബൈ: **നിശാ ക്ലബ്ബില്‍ വെച്ച് പരിചയപ്പെട്ട യുവാവിന്റെ വീട്ടിലെത്തി പണവും സ്വര്‍ണമാലയും കവര്‍ന്ന കേസില്‍ യുവതിക്ക് മൂന്നു മാസം തടവുശിക്ഷ. ദുബൈയിലാണ് സംഭവം. അമേരിക്കക്കാരനായ യുവാവിന്റെ പക്കല്‍ നിന്നും 1,000 ദിര്‍ഹം പണവും 8,000 ദിര്‍ഹം വിലവരുന്ന സ്വര്‍ണമാലയും കവര്‍ന്ന കേസിലാണ് ആഫ്രിക്കന്‍ യുവതിക്ക് ശിക്ഷ വിധിച്ചത്.

മോഷ്ടിച്ച സ്വര്‍ണമാല യുവതി തന്റെ കാമനുകന് കൈമാറിയിരുന്നു. ഇയാള്‍ ഇത് ഉരുക്കി ദുബൈയിലെ ഗോള്‍ഡ് മാര്‍ക്കറ്റില്‍ വില്‍ക്കാന്‍ ശ്രമിച്ചതാണ് കേസില്‍ നിര്‍ണായകമായത്. കഴിഞ്ഞ ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

നിശാ ക്ലബ്ബില്‍ വെച്ച് പരിചയപ്പെട്ട യുവതിയെ വീട്ടിലേക്ക് ക്ഷണിച്ചെന്നും പിറ്റേന്ന് രാവിലെയാണ് അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പണവും സ്വര്‍ണമാലയും നഷ്ടപ്പെട്ട വിവരം അറിയുന്നതെന്നും അമേരിക്കക്കാരന്‍ പറഞ്ഞു. താന്‍ ഉണരുന്നതിന് മുമ്പ് തന്നെ യുവതി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.

ഉടന്‍ തന്നെ ഈ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇതേസമയം തന്റേതാണെന്ന് തെളിയിക്കുന്ന രേഖകളൊന്നും ഇല്ലാതെ, ആഫ്രിക്കന്‍ സ്വദേശിയായ ഒരു യുവാവ് ഉരുക്കിയ സ്വര്‍ണം വില്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് വിവരം പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചു.

തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ മാല കാമുകി തന്നതാണെന്ന് ഇയാള്‍ പറഞ്ഞു. പിന്നീട് ആഫ്രിക്കന്‍ യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/73548/came-home-with-the-young-man-she-met-at-the-night-club-the-woman-drowned-after-stealing-the-money-and-gold-necklace)