---
title: "പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു"
english_title: "A native of Malappuram died of a heart attack in Jeddah."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/73728/a-native-of-malappuram-died-of-a-heart-attack-in-jeddah"
published_at: "2022-10-10T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63442c0e5f95b_death.jpg"
keywords: []
---

# പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

> **Lead Summary:** **റിയാദ്: **മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു. വണ്ടൂർ പുളിക്കൽ സ്വദേശി പത്തുതറ ഷൗക്കത്ത് അലി ആണ് മരിച്ചത്. താമസസ്ഥലത്ത് വെച്ച് നെഞ്ച് വേദന ഉണ്ടായി ഉടൻ മരിക്കുകയുമായിരുന്നു.

## Article Content

**റിയാദ്: **മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു. വണ്ടൂർ പുളിക്കൽ സ്വദേശി പത്തുതറ ഷൗക്കത്ത് അലി ആണ് മരിച്ചത്. താമസസ്ഥലത്ത് വെച്ച് നെഞ്ച് വേദന ഉണ്ടായി ഉടൻ മരിക്കുകയുമായിരുന്നു.

30 വർഷത്തോളമായി സൗദിയിൽ പ്രവാസിയാണ്. മകൻ ഷാഹിർ ജിദ്ദയിലുണ്ട്. പിതാവ്: എരഞ്ഞിക്കൽ മുഹമ്മദ്, മാതാവ്: ഖദീജ, ഭാര്യ: റഹീന. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദ അൽഫൈഹ മസ്ജിദ് റഹ്മ മഖ്ബറയിൽ ഖബറടക്കി.

മരണാന്തര നടപടികൾ പൂർത്തിയാക്കാൻ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്ങ് പ്രവർത്തകർ രംഗത്തുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/73728/a-native-of-malappuram-died-of-a-heart-attack-in-jeddah)