---
title: "ബിനാമി ബിസിനസ്;  സൗദിയിൽ  രണ്ട് പ്രവാസി മലയാളികൾക്ക്  ശിക്ഷ വിധിച്ചു"
english_title: "Benami Business; Saudi Arabia has sentenced two expatriate Malayalis"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/73745/benami-business-saudi-arabia-has-sentenced-two-expatriate-malayalis"
published_at: "2022-10-10T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634445e0b9122_court.jpg"
keywords: []
---

# ബിനാമി ബിസിനസ്;  സൗദിയിൽ  രണ്ട് പ്രവാസി മലയാളികൾക്ക്  ശിക്ഷ വിധിച്ചു

> **Lead Summary:** **റിയാദ്: **ബിനാമി ബിസിനസ് കേസിൽ സൗദി അറേബ്യയിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ രണ്ടു മലയാളികൾക്ക് ശിക്ഷ വിധിച്ചു . വൻതുക പിഴയും നാടുകടത്തലുമാണ് ശിക്ഷ.

## Article Content

**റിയാദ്: **ബിനാമി ബിസിനസ് കേസിൽ സൗദി അറേബ്യയിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ രണ്ടു മലയാളികൾക്ക് ശിക്ഷ വിധിച്ചു . വൻതുക പിഴയും നാടുകടത്തലുമാണ് ശിക്ഷ.

റിയാദിൽ മിനിമാർക്കറ്റുകൾ നടത്തിയ റിയാസ് മോൺ പൊടിയാട്ടകുണ്ടിൽ, ഹമീദ് അലി കാടൻ എന്നിവരെയും യമനി പൗരൻ വഹീദ് അഹമ്മദ് മുഹമ്മദ് അൽയൂസുഫിനെയും ഇവർക്ക് ആവശ്യമായ ഒത്താശകൾ ചെയ്തുകൊടുത്ത സൗദി പൗരൻ മൻസൂർ ബിൻ സഈദ് ബിൻ മുഹമ്മദ് സഈദിനെയും റിയാദ് ക്രിമിനൽ കോടതി ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.

സൗദി പൗരന്റെ സഹായങ്ങളോടെ മലയാളികളും യമനിയും റിയാദിൽ മൂന്നു മിനിമാർക്കറ്റുകൾ നടത്തുകയായിരുന്നു. നിയമലംഘകർക്ക് കോടതി 80,000 റിയാൽ പിഴ ചുമത്തി. ഇന്ത്യൻ കണക്കനുസരിച്ചു ഏകദേശം 17 ലക്ഷം രൂപയാണ് പിഴ ലഭിച്ചത്.

ബിനാമി സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും ലൈസൻസും കൊമേഴ്സ്യൽ രജിസ്ട്രേഷനുകളും റദ്ദാക്കാനും കോടതി ഉത്തരവിട്ടു. ഇതേ മേഖലയിൽ പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിൽനിന്ന് സൗദി പൗരന് കോടതി വിലക്കുമേർപ്പെടുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/73745/benami-business-saudi-arabia-has-sentenced-two-expatriate-malayalis)