---
title: "കുവൈത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട; 131 കിലോ ഹാഷിഷ് പിടികൂടി"
english_title: "Massive drug hunt in Kuwait; 131 kg hashish seized"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/73774/massive-drug-hunt-in-kuwait-131-kg-hashish-seized"
published_at: "2022-10-11T07:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6344d4fd53458_arrest.jpg"
keywords: []
---

# കുവൈത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട; 131 കിലോ ഹാഷിഷ് പിടികൂടി

> **Lead Summary:** **കുവൈത്ത് സിറ്റി:** കുവൈത്തില്‍ വന്‍ ലഹരിമരുന്ന് കടത്ത് പരാജയപ്പെടുത്തി. 131 കിലോഗ്രാം ഹാഷിഷ് ആണ് പിടിച്ചെടുത്തത്.

## Article Content

**കുവൈത്ത് സിറ്റി:** കുവൈത്തില്‍ വന്‍ ലഹരിമരുന്ന് കടത്ത് പരാജയപ്പെടുത്തി. 131 കിലോഗ്രാം ഹാഷിഷ് ആണ് പിടിച്ചെടുത്തത്.

നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ഡയറക്ടറേറ്റ് ജനറല്‍, തീരസുരക്ഷാ സേനാ വിഭാഗവുമായി സഹകരിച്ചാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. ഇറാനില്‍ നിന്നെത്തിയ ഹാഷിഷ് ആണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

കുവൈത്ത് സമുദ്രാതിര്‍ത്തി കടന്നെത്തിയ രണ്ട് ഇറാന്‍ സ്വദേശികളെ കസ്റ്റഡിയിലെടുത്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിന്നീട് തിരികെ എടുക്കാനായി കടലില്‍ ലഹരിമരുന്ന് നിക്ഷേപിച്ചെന്ന് പിടിയിലായവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/73774/massive-drug-hunt-in-kuwait-131-kg-hashish-seized)