---
title: "രാജ്യത്തെ 13 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്കരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍"
english_title: "The central government is all set to privatize 13 more airports in the country"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/7385/the-central-government-is-all-set-to-privatize-13-more-airports-in-the-country"
published_at: "2021-10-26T23:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61783ecfd3a62_travel.jpg"
keywords: []
---

# രാജ്യത്തെ 13 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്കരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

> **Lead Summary:** **യു എ ഇ : **രാജ്യത്തെ 13 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്കരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. മാര്‍ച്ചിന് മുന്‍പ് ഇതിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഏഴ് ചെറിയ വിമാനത്താവളങ്ങളെ ആറ് വലിയ വിമാനത്താവളങ്ങളുമായി ചേര്‍ത്താകും സ്വകാര്യനിക്ഷേപം സ്വീകരിക്കുക.

## Article Content

**യു എ ഇ : **രാജ്യത്തെ 13 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്കരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. മാര്‍ച്ചിന് മുന്‍പ് ഇതിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഏഴ് ചെറിയ വിമാനത്താവളങ്ങളെ ആറ് വലിയ വിമാനത്താവളങ്ങളുമായി ചേര്‍ത്താകും സ്വകാര്യനിക്ഷേപം സ്വീകരിക്കുക.

നിലവില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ മേല്‍നോട്ടത്തിലുള്ള ഈ വിമാനത്താവളങ്ങള്‍ ഭാവിയില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകും പ്രവര്‍ത്തിക്കുക. ഇത്തരത്തില്‍ നാല് വര്‍ഷത്തിനുള്ളില്‍ 25 ഓളം വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതേസമയം, രാജ്യത്തെ ആറ് പ്രധാന വിമാനത്താവളങ്ങള്‍ 2019-ല്‍ അദാനി ഗ്രൂപ്പിന് കൈമാറിയിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/7385/the-central-government-is-all-set-to-privatize-13-more-airports-in-the-country)