---
title: "അഞ്ചു വർഷത്തോളം മകളുടെ മൃതദേഹം ബാത്റൂമിൽ സൂക്ഷിച്ച മാതാവ് പിടിയില്‍ "
english_title: "Mother arrested for keeping daughter's body in bathroom for five years"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/7389/mother-arrested-for-keeping-daughters-body-in-bathroom-for-five-years"
published_at: "2021-10-27T06:11:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6178a098358f8_arrest.jpg"
keywords: []
---

# അഞ്ചു വർഷത്തോളം മകളുടെ മൃതദേഹം ബാത്റൂമിൽ സൂക്ഷിച്ച മാതാവ് പിടിയില്‍ 

> **Lead Summary:** **കുവൈത്ത്‌ സിറ്റി : **കുവൈത്തിൽ സാൽമിയ ഏരിയയിലെ വീട്ടിൽ അഞ്ചു വർഷത്തോളമായി മകളുടെ മൃതദേഹം ബാത്റൂമിൽ സൂക്ഷിച്ച മാതാവ് പിടിയിലായി.2016 മുതൽ യുവതിയെ മാതാവ്‌ ഫ്ലേറ്റിൽ തടഞ്ഞു വെച്ചിരിക്കുകയാണെന്ന സഹോദരന്റെ പരാതിയിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഇവരുടെ താമസ സ്ഥലത്ത്‌ പരിശോധന നടത്തിയത്‌.

## Article Content

**കുവൈത്ത്‌ സിറ്റി : **കുവൈത്തിൽ സാൽമിയ ഏരിയയിലെ വീട്ടിൽ അഞ്ചു വർഷത്തോളമായി മകളുടെ മൃതദേഹം ബാത്റൂമിൽ സൂക്ഷിച്ച മാതാവ് പിടിയിലായി.2016 മുതൽ യുവതിയെ മാതാവ്‌ ഫ്ലേറ്റിൽ തടഞ്ഞു വെച്ചിരിക്കുകയാണെന്ന സഹോദരന്റെ പരാതിയിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഇവരുടെ താമസ സ്ഥലത്ത്‌ പരിശോധന നടത്തിയത്‌.

സ്ഥലത്തെത്തിയ സെക്യൂരിറ്റി ഉദ്യോഗസ്ഥർ ഒരു അസ്ഥികൂടം മാത്രമായാണ് അടച്ചിട്ട കുളിമുറിയിൽ കണ്ടെത്തിയത്, ഏകദേശം 5 വർഷം മുമ്പ് നടന്ന മരണത്തിന്റെ ചുരുളഴിക്കാൻ അസ്ഥികൂടം ഫോറൻസിക് മെഡിസിൻ പരിശോധനക്കായി അയച്ചു. 2016 ൽ മകൾ മരിച്ചതായും ഭയം കാരണമാണ്  അധികൃതരെ വിവരം അറിയിക്കാതിരുന്നതെന്നുമാണ്  മാതാവ്‌ പറയുന്നത്‌. സംഭവത്തെ കുറിച്ച്‌ കുറ്റാന്വേഷണ വിഭാഗം വിശദമായ അന്വേഷണം ആരംഭിച്ചു

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/7389/mother-arrested-for-keeping-daughters-body-in-bathroom-for-five-years)