---
title: "ഒമാനില്‍ വീടിന് തീപിടിച്ചു"
english_title: "A house caught fire in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/73924/a-house-caught-fire-in-oman"
published_at: "2022-10-11T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63457fc069d4c_oman.jpg"
keywords: []
---

# ഒമാനില്‍ വീടിന് തീപിടിച്ചു

> **Lead Summary:** **മസ്‍കത്ത് : **ഒമാനിലെ മസ്‍കത്ത് ഗവര്‍ണറേറ്റില്‍ വീടിന് തീപിടിച്ചു. സീബ് വിലായത്തിലെ ദക്ഷിണ മാബിലയിലായിരുന്നു അപകടം.

## Article Content

**മസ്‍കത്ത് : **ഒമാനിലെ മസ്‍കത്ത് ഗവര്‍ണറേറ്റില്‍ വീടിന് തീപിടിച്ചു. സീബ് വിലായത്തിലെ ദക്ഷിണ മാബിലയിലായിരുന്നു അപകടം.

തീപിടുത്തം സംബന്ധിച്ച വിവരം ലഭിച്ചയുടന്‍ തന്നെ മസ്‍കത്ത് ഗവര്‍ണറേറ്റ് സിവില്‍ ഡിഫന്‍സില്‍ നിന്നുള്ള അഗ്നിശമന സേനാ അംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെന്ന് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍.

തീപിടുത്തം പോലുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി വീടുകളില്‍ സ്‍മോക്ക് സെന്‍സറുകളും ഗ്യാസ് ലീക്ക് കണ്ടെത്തുന്നതിനുള്ള ഉപകരണങ്ങളും ഘടിപ്പിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്നും വീട്ടുപകരണങ്ങള്‍ അവയുടെ ഉപയോഗം കഴിഞ്ഞ ഉടനെ ഓഫ് ചെയ്ത് വെയ്ക്കണമെന്നും സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ അറിയിപ്പില്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/73924/a-house-caught-fire-in-oman)