---
title: "അപൂര്‍വയിനം തിമിംഗലത്തെ അബുദാബിയിലെ ജലാശയത്തില്‍ കണ്ടെത്തി"
english_title: "Rare whale found in Abu Dhabi waters"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/7408/rare-whale-found-in-abu-dhabi-waters"
published_at: "2021-10-27T09:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6178cd8fcae5e_uae.jpg"
keywords: []
---

# അപൂര്‍വയിനം തിമിംഗലത്തെ അബുദാബിയിലെ ജലാശയത്തില്‍ കണ്ടെത്തി

> **Lead Summary:** **അബുദാബി **: 12 മീറ്ററിലധികം നീളമുള്ള അപൂര്‍വയിനം തിമിംഗലത്തെ അബുദാബിയിലെ ജലാശയത്തില്‍ കണ്ടെത്തി. സമുദ്ര സര്‍വേകളിലൂടെയാണ് തങ്ങളുടെ സംഘം അപൂര്‍വയിനം ബ്രെയിഡ് തിമിംഗലത്തെ കണ്ടെത്തിയതെന്ന് പരിസ്ഥിതി ഏജന്‍സി-അബുദാബി (ഇ.എ.ഡി) അറിയിച്ചു.

## Article Content

**അബുദാബി **: 12 മീറ്ററിലധികം നീളമുള്ള അപൂര്‍വയിനം തിമിംഗലത്തെ അബുദാബിയിലെ ജലാശയത്തില്‍ കണ്ടെത്തി. സമുദ്ര സര്‍വേകളിലൂടെയാണ് തങ്ങളുടെ സംഘം അപൂര്‍വയിനം ബ്രെയിഡ് തിമിംഗലത്തെ കണ്ടെത്തിയതെന്ന് പരിസ്ഥിതി ഏജന്‍സി-അബുദാബി (ഇ.എ.ഡി) അറിയിച്ചു.

അബുദാബിയില്‍ കണ്ടെത്തിയ തിമിംഗലം എമിറേറ്റിലെ വെള്ളത്തിന്റെ ഗുണനിലവാരത്തിന്റെ സൂചകമാണെന്ന് അബുദാബിയിലെ സമുദ്രജീവികളെ സംരക്ഷിക്കുന്നതിനുള്ള ഏജന്‍സി പറഞ്ഞു.

ബലീന്‍ തിമിംഗലത്തിന്റെ ഒരു ഇനമാണ് ഇതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇത്തരത്തിലുള്ള തിമിംഗലത്തിന്റെ നീളം സാധാരണയായി 12 മുതല്‍ 16 മീറ്റര്‍ വരെയാണ്. ഭാരം 12 മുതല്‍ 22 ടണ്‍ വരെയും. കടലില്‍ ഇത്തരം തിമിംഗലത്തെ കണ്ടാല്‍, അവയില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കാന്‍ ഏജന്‍സി അഭ്യര്‍ഥിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/7408/rare-whale-found-in-abu-dhabi-waters)