---
title: "ഉംറ തീര്‍ത്ഥാടനത്തിനായി എത്തിയ മലയാളി മക്കയിൽ മരിച്ചു"
english_title: "A Malayali who came for Umrah pilgrimage died in Makkah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/74140/a-malayali-who-came-for-umrah-pilgrimage-died-in-makkah"
published_at: "2022-10-12T23:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634706015bb47_Untitled-1.jpg"
keywords: []
---

# ഉംറ തീര്‍ത്ഥാടനത്തിനായി എത്തിയ മലയാളി മക്കയിൽ മരിച്ചു

> **Lead Summary:** **റിയാദ് : **നാട്ടിൽനിന്ന് ഉംറ വിസയിൽ മക്കയിലെത്തിയ മലയാളി നിര്യാതനായി. മലപ്പുറം എടപ്പാൾ പെരുമ്പറമ്പ് മഹല്ലിൽ വൈദ്യർ പടിയിൽ താമസിക്കുന്ന മരയങ്ങാട്ട് കുഞ്ഞാപ്പുട്ടി ആണ് മരിച്ചത്.

## Article Content

**റിയാദ് : **നാട്ടിൽനിന്ന് ഉംറ വിസയിൽ മക്കയിലെത്തിയ മലയാളി നിര്യാതനായി. മലപ്പുറം എടപ്പാൾ പെരുമ്പറമ്പ് മഹല്ലിൽ വൈദ്യർ പടിയിൽ താമസിക്കുന്ന മരയങ്ങാട്ട് കുഞ്ഞാപ്പുട്ടി ആണ് മരിച്ചത്.

ഭാര്യയോടൊപ്പം ഉംറക്ക് എത്തിയതായിരുന്നു. ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് മരണം സംഭവിച്ചത്. സെപ്റ്റംബർ 30ന് ഉംറ നിർവഹിക്കാൻ എത്തിയതായിരുന്നു. ഉംറയും മദീന സിയാറത്തും കഴിഞ്ഞു ഇന്നലെയാണ് മദീനയിൽനിന്ന് മക്കയിൽ തിരിച്ചെത്തിയത്. മൃതദേഹം മക്കയിൽ തന്നെ ഖബറടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/74140/a-malayali-who-came-for-umrah-pilgrimage-died-in-makkah)