---
title: "കുറഞ്ഞ നിരക്കില്‍ തിരുവനന്തപുരത്തേക്ക് സര്‍വീസുമായി ബജറ്റ് എയര്‍ലൈന്‍ സലാം എയര്‍"
english_title: "Salam Air is a budget airline with low fare service to Thiruvananthapuram"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/74332/salam-air-is-a-budget-airline-with-low-fare-service-to-thiruvananthapuram"
published_at: "2022-10-13T22:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6348448cd41d9_salam_air.jpg"
keywords: []
---

# കുറഞ്ഞ നിരക്കില്‍ തിരുവനന്തപുരത്തേക്ക് സര്‍വീസുമായി ബജറ്റ് എയര്‍ലൈന്‍ സലാം എയര്‍

> **Lead Summary:** **മസ്‌കറ്റ് : **കുറഞ്ഞ നിരക്കില്‍ തിരുവനന്തപുരത്തേക്ക് സര്‍വീസുമായി ബജറ്റ് എയര്‍ലൈന്‍ സലാം എയര്‍. പ്രൊമോഷണല്‍ ക്യാമ്പയിന്റെ ഭാഗമായി 22 റിയാല്‍ മുതലുള്ള നിരക്കില്‍ യാത്ര ചെയ്യാനുള്ള അവസരമാണ് സലാം എയര്‍ ഒരുക്കുന്നത്. ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

## Article Content

**മസ്‌കറ്റ് : **കുറഞ്ഞ നിരക്കില്‍ തിരുവനന്തപുരത്തേക്ക് സര്‍വീസുമായി ബജറ്റ് എയര്‍ലൈന്‍ സലാം എയര്‍. പ്രൊമോഷണല്‍ ക്യാമ്പയിന്റെ ഭാഗമായി 22 റിയാല്‍ മുതലുള്ള നിരക്കില്‍ യാത്ര ചെയ്യാനുള്ള അവസരമാണ് സലാം എയര്‍ ഒരുക്കുന്നത്. ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായിട്ട് ആയിരിക്കും ഓഫര്‍ ലഭിക്കുകയെന്ന് സലാം എയര്‍ അധികൃതര്‍ അറിയിച്ചു. 20 കിലോയുടെ ബാഗേജും അനുവദിക്കും. നിലവില്‍ മസ്‌കറ്റ്-കേരള സെക്ടറില്‍ തിരുവനന്തപുരത്തേക്ക് മാത്രമാണ് സലാം എയര്‍ സര്‍വീസ് നടത്തുന്നുള്ളൂ

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/74332/salam-air-is-a-budget-airline-with-low-fare-service-to-thiruvananthapuram)