സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ സുപ്രധാന തസ്‍തികകളിൽ 75 ശതമാനം സ്വദേശിവത്ക്കരണം

റിയാദ് : സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ നേതൃപദവിയിലുള്ള സുപ്രധാന തസ്‍തികകളിൽ 75 ശതമാനം സ്വദേശിവത്ക്കരണം നടപ്പാക്കണമെന്ന നിർദേശം ശുറാ കൗൺസിൽ ഈ ആഴ്‌ച ചർച്ചക്കെടുക്കും.

തിങ്കളാഴ്ചയോ ബുധനാഴ്ചയോ ചേരുന്ന ശുറാ കൗൺസിൽ യോഗം വിഷയം ചർച്ച ചെയ്‌ത്‌ വോട്ടിനിടും.

ശൂറയുടെ അംഗീകാരം ലഭിച്ചാൽ സൗദി തൊഴിൽ നിയമത്തിലെ ഇരുപത്തിആറാം അനുഛേദം ഭേദഗതി ചെയ്തുകൊണ്ടാണ് നിയമം നടപ്പാക്കുക. ശൂറയിലെ ഡോ. ഗാസി ബിൻ സഖർ, അബ്​ദുല്ല അൽഖാലിദി, ഡോ. ഫൈസൽ ആൽഫാദിൽ എന്നീ അംഗങ്ങളാണ് വിഷയം കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കുക.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

സ്വദേശിവത്ക്കരണം കാര്യക്ഷമമാക്കുന്നതിനും തൊഴിൽ വിപണിയുടെ താൽപര്യത്തിനും സ്വകാര്യ സ്ഥാപനങ്ങളിൽ ഉയർന്ന തസ്‌തികകളിൽ മതിയായ തോതിൽ സ്വദേശികളെ നിയമിക്കേണ്ടതുണ്ട്.

അതേസമയം രാഷ്​ട്രത്തിനും തൊഴിൽവിപണിക്കും അനിവാര്യമായ വിദേശ ജോലിക്കാരെ നിലനിർത്തേണ്ടതുണ്ടെന്നതിനാലാണ് സ്വദേശിവത്ക്കരണം 75 ശതമാനത്തിൽ പരിമിതപ്പെടുത്തുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *