ഉംറ സീസണില്‍ ഇതുവരെ എത്തിയത് 75 ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍

റിയാദ്: ഈ വര്‍ഷം ഉംറ സീസണ്‍ ആരംഭിച്ച ശേഷം ഇതുവരെ എഴുപത്തിയഞ്ച് ലക്ഷത്തിലധികം ഉംറ വിസകള്‍ വിതരണം ചെയ്‌തതായി സൗദി അറേബ്യ ഹജ്ജ്-ഉംറ മന്ത്രാലയം. ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുന്ന റംസാന്‍ മാസത്തിലേതുള്‍പ്പെടെയുള്ള കണക്കാണിത്. ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിയത് പാകിസ്ഥാനില്‍ നിന്നാണ്. ഏറ്റവും കൂടുതല്‍ ആളുകളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.

ഈ വര്‍ഷം ഇതുവരെ വിവിധ രാജ്യക്കാരായ ഉംറ തീര്‍ത്ഥാടകര്‍ക്കായി ഹജ്ജ്- ഉംറ മന്ത്രാലയം വിതരണം ചെയ്തത് 75,84,428 വിസകളാണ്. ഇതില്‍ 72,01,851 തീര്‍ത്ഥാടകര്‍ ഉംറ കര്‍മ്മം നിര്‍വ്വഹിക്കാനായി എത്തി. പാകിസ്ഥാനില്‍ നിന്ന് 15,90,731 തീര്‍ത്ഥാടകരാണ് ഉംറ \ നിര്‍വഹിക്കാനെത്തിയത്. പാകിസ്ഥാനില്‍ നിന്നെത്തിയത്. രണ്ടാം സ്ഥാനത്തു ഇന്തോനേഷ്യയാണ്. എന്നാല്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയില്‍ നിന്നെത്തിയത് 643,563 തീര്‍ത്ഥാടകരാണ്.

ഉംറ നിര്‍വ്വഹിക്കാനെത്തുന്ന തീര്‍ത്ഥാടകര്‍ക്കുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കിയതിനാല്‍ ഈ വര്‍ഷം ഉംറ നിര്‍വ്വഹിക്കാനെത്തിയ അനധികൃത തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഈ വര്‍ഷം കൂടുതല്‍ മികച്ച സേവനങ്ങളാണ് മന്ത്രാലയം തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *