---
title: "പ്രവാസി മലയാളി നാട്ടില്‍ നിര്യാതനായി"
english_title: "Expatriate Malayali passed away in the country"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/75008/expatriate-malayali-passed-away-in-the-country"
published_at: "2022-10-17T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634d7867cb711_death.jpg"
keywords: []
---

# പ്രവാസി മലയാളി നാട്ടില്‍ നിര്യാതനായി

> **Lead Summary:** **മസ്‌കറ്റ് : **ഒമാനിലെ ഗുബ്രയില്‍ പ്രവാസിയായിരുന്ന മലയാളി നാട്ടില്‍ നിര്യാതനായി. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി പുല്ലൂറ്റ് വട്ടപറമ്പില്‍ സാംബശിവന്‍ ആണ് മരിച്ചത്.

## Article Content

**മസ്‌കറ്റ് : **ഒമാനിലെ ഗുബ്രയില്‍ പ്രവാസിയായിരുന്ന മലയാളി നാട്ടില്‍ നിര്യാതനായി. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി പുല്ലൂറ്റ് വട്ടപറമ്പില്‍ സാംബശിവന്‍ ആണ് മരിച്ചത്.

ഞായറാഴ്ച രാവിലെയായിരുന്നു മരണം. ഗുബ്രയില്‍ 45 വര്‍ഷം പ്രവാസിയായിരുന്നു. അസുഖം ബാധിച്ചതോടെ ആറുമാസം മുമ്പാണ് ചികിത്സാ ആവശ്യത്തിനായി നാട്ടിലേക്ക് പോയത്.

പിതാവ്: കുമാരന്‍, ഭാര്യ: ശോഭന. മക്കള്‍: സെത്‌ലാന, സീലിയ. മരുമക്കള്‍: പ്രസാദ്, ഷിബിന്‍. മുന്‍ കേരള കൃഷി മന്ത്രി വി കെ രാജന്റെ സഹോദരന്‍ ആണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/75008/expatriate-malayali-passed-away-in-the-country)