---
title: "ദുബൈയില്‍ നിന്ന് ഇന്ത്യന്‍ നഗരത്തിലേക്ക് സര്‍വീസ് പ്രഖ്യാപിച്ച് എമിറേറ്റ്‌സ്"
english_title: "Emirates announces service from Dubai to Indian city"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/75026/emirates-announces-service-from-dubai-to-indian-city"
published_at: "2022-10-17T22:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634d8fe5490d1_emirates.jpg"
keywords: []
---

# ദുബൈയില്‍ നിന്ന് ഇന്ത്യന്‍ നഗരത്തിലേക്ക് സര്‍വീസ് പ്രഖ്യാപിച്ച് എമിറേറ്റ്‌സ്

> **Lead Summary:** **ദുബൈ: **ദുബൈ-ബെംഗളൂരു സെക്ടറില്‍ എ 380 വിമാനം സര്‍വീസ് നടത്തുമെന്ന് പ്രഖ്യാപിച്ച് എമിറേറ്റ്‌സ് എയര്‍ലൈന്‍. ഈ മാസം 30 മുതലാണ് സര്‍വീസ് തുടങ്ങുക.

## Article Content

**ദുബൈ: **ദുബൈ-ബെംഗളൂരു സെക്ടറില്‍ എ 380 വിമാനം സര്‍വീസ് നടത്തുമെന്ന് പ്രഖ്യാപിച്ച് എമിറേറ്റ്‌സ് എയര്‍ലൈന്‍. ഈ മാസം 30 മുതലാണ് സര്‍വീസ് തുടങ്ങുക.

രാത്രി 9.25ന് ദുബൈയില്‍ നിന്ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 2.30ന് ബെംഗളൂരുവില്‍ ഇറങ്ങും. തിരികെ പുലര്‍ച്ചെ 4.30ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് 7.10ന് ദുബൈയില്‍ എത്തും.

ഇകെ 568, ഇകെ 569 എന്നീ വിമാനങ്ങളാണ് സര്‍വീസ് നടത്തുക. എമിറേറ്റ്‌സിന്റെ എ 380 വിമാനം സര്‍വീസ് നടത്തുന്ന ഇന്ത്യയിലെ രണ്ടാമത്തെ നഗരമാണ് ബെംഗളൂരു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/75026/emirates-announces-service-from-dubai-to-indian-city)