---
title: "നെഞ്ചുവേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു"
english_title: "A non-resident Malayali died due to chest pain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/75364/a-non-resident-malayali-died-due-to-chest-pain"
published_at: "2022-10-19T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63500ebc99d26_death.jpg"
keywords: []
---

# നെഞ്ചുവേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

> **Lead Summary:** **റിയാദ് : **നെഞ്ചുവേദനയെ തുടർന്ന് സൗദി അറേബ്യയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി മരിച്ചു.

## Article Content

**റിയാദ് : **നെഞ്ചുവേദനയെ തുടർന്ന് സൗദി അറേബ്യയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി മരിച്ചു.

മലപ്പുറം തേഞ്ഞിപ്പലം ചെനക്കലാങ്ങാടി കൊയപ്പ പാണബ്ര വെള്ളകാട്ടിൽ പുതിയ വീട്ടിൽ സിദ്ദീഖ് (53) റിയാദ് കിങ് ഫഹദ് മെഡിക്കൽ സിറ്റിയിലാണ് ഹൃദയാഘാതം മൂലം മരിച്ചത്.

പിതാവ് - പരേതനായ കുഞ്ഞി മൊയ്തീൻ, മാതാവ് - കദീജ. ഭാര്യ - സൈനബ, മക്കൾ - സുഹൈൽ, ഫസീല.

മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും. അതിനാവശ്യമായ നടപടികൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിംഗ് രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/75364/a-non-resident-malayali-died-due-to-chest-pain)