---
title: "കുരങ്ങുകളുടെ ആക്രമണത്തില്‍ പ്രവാസിക്ക് പരിക്ക്"
english_title: "An expatriate was injured in an attack by monkeys in Saudi Arabia."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/75609/an-expatriate-was-injured-in-an-attack-by-monkeys-in-saudi-arabia"
published_at: "2022-10-20T22:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635183f16142d_monkey.jpg"
keywords: []
---

# കുരങ്ങുകളുടെ ആക്രമണത്തില്‍ പ്രവാസിക്ക് പരിക്ക്

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയില്‍ കുരങ്ങുകളുടെ ആക്രമണത്തില്‍ പ്രവാസിക്ക് പരിക്കേറ്റു. ബബൂണ്‍ ഇനത്തില്‍പ്പെട്ട കുരങ്ങുകളുടെ അപ്രതീക്ഷിത ആക്രമണത്തിലാണ് പ്രവാസിക്ക് പരിക്കേറ്റത്.

## Article Content

**റിയാദ്: **സൗദി അറേബ്യയില്‍ കുരങ്ങുകളുടെ ആക്രമണത്തില്‍ പ്രവാസിക്ക് പരിക്കേറ്റു. ബബൂണ്‍ ഇനത്തില്‍പ്പെട്ട കുരങ്ങുകളുടെ അപ്രതീക്ഷിത ആക്രമണത്തിലാണ് പ്രവാസിക്ക് പരിക്കേറ്റത്.

അസീര്‍ പ്രവിശ്യയില്‍പ്പെട്ട ശആര്‍ ചുരം റോഡിന്റെ മുകള്‍ ഭാഗത്ത് ലോറി നിര്‍ത്തിയ സമയത്താണ് ആക്രമണമുണ്ടായത്. പരിക്കേറ്റ പ്രവാസിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം ബബൂണ്‍ ഇനത്തില്‍പ്പെട്ട കുരങ്ങുകളുടെ വര്‍ധനവ് മൂലമുള്ള പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് അടുത്തിടെ പദ്ധതി ആരംഭിച്ചിരുന്നു. ജനവാസ കേന്ദ്രങ്ങളിലും കാര്‍ഷിക മേഖലകളിലും ബബൂണ്‍ കുരങ്ങുകള്‍ വര്‍ധിക്കുന്നത് മൂലമുള്ള പ്രശ്‌നങ്ങള്‍ വിലയിരുത്താനും പരിഹാരം കണ്ടെത്താനുമാണ് പദ്ധതിയുടെ ലക്ഷ്യം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/75609/an-expatriate-was-injured-in-an-attack-by-monkeys-in-saudi-arabia)