---
title: "ഉംറ തീര്‍ത്ഥാടകര്‍ക്ക് സൗദിയില്‍ ഏത് വിമാനത്താവളത്തില്‍ ഇറങ്ങാമെന്ന് മന്ത്രാലയം"
english_title: "Ministry of which airport Umrah pilgrims can land in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/75803/ministry-of-which-airport-umrah-pilgrims-can-land-in-saudi-arabia"
published_at: "2022-10-21T22:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6352cbea64fbd_soudi.jpg"
keywords: []
---

# ഉംറ തീര്‍ത്ഥാടകര്‍ക്ക് സൗദിയില്‍ ഏത് വിമാനത്താവളത്തില്‍ ഇറങ്ങാമെന്ന് മന്ത്രാലയം

> **Lead Summary:** **റിയാദ് : **വിദേശ ഉംറ തീര്‍ത്ഥാടകര്‍ക്ക് സൗദിയിലെ ഏത് അന്താരാഷ്ട്ര വിമാനത്താവളം വഴിയും രാജ്യത്ത് പ്രവേശിക്കുകയും തിരിച്ചു പോവുകയും ചെയ്യാമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രലായം ആവര്‍ത്തിച്ച് വ്യക്തമാക്കി.

## Article Content

**റിയാദ് : **വിദേശ ഉംറ തീര്‍ത്ഥാടകര്‍ക്ക് സൗദിയിലെ ഏത് അന്താരാഷ്ട്ര വിമാനത്താവളം വഴിയും രാജ്യത്ത് പ്രവേശിക്കുകയും തിരിച്ചു പോവുകയും ചെയ്യാമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രലായം ആവര്‍ത്തിച്ച് വ്യക്തമാക്കി.

ഇത് സംബന്ധിച്ച ചോദ്യത്തിന് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് മന്ത്രാലയത്തിന്റെ മറുപടി. വിദേശ തീര്‍ത്ഥാടകര്‍ ജിദ്ദ, മദീന വിമാനത്താവളങ്ങള്‍ വഴി തന്നെ യാത്ര ചെയ്യണമെന്ന് നിര്‍ബന്ധമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

മുമ്പ് ഇതുസംബന്ധിച്ച് മന്ത്രാലയം വ്യക്തത നല്‍കിയിരുന്നു. ഇപ്പോഴും ഇക്കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സ്ഥിരീകരണം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/75803/ministry-of-which-airport-umrah-pilgrims-can-land-in-saudi-arabia)