---
title: "ഹാഷിഷ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുമായി രണ്ട് പേർ അറസ്റ്റിൽ"
english_title: "Two people arrested with drugs including hashish in Kuwait."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/75829/two-people-arrested-with-drugs-including-hashish-in-kuwait"
published_at: "2022-10-22T06:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63533f82cd7a7_arrest.jpg"
keywords: []
---

# ഹാഷിഷ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുമായി രണ്ട് പേർ അറസ്റ്റിൽ

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തില്‍ ഹാഷിഷ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുമായി രണ്ട് പേർ അറസ്റ്റില്‍. ഏകദേശം 2.5 കിലോഗ്രാം ഹാഷിഷ്, ഒരു കിലോഗ്രാം കെമിക്കൽ, കാൽ കിലോഗ്രാം ഷാബു, ലാറിക്ക ഗുളികകൾ തുടങ്ങിയവ കൈവശം വച്ച രണ്ട് പേരെയാണ് ലഹരിമരുന്ന് നിയന്ത്രണത്തിനുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ നടത്തിയ പരിശോധനയിൽ അറസ്റ്റ് ചെയ്തത്.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തില്‍ ഹാഷിഷ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുമായി രണ്ട് പേർ അറസ്റ്റില്‍. ഏകദേശം 2.5 കിലോഗ്രാം ഹാഷിഷ്, ഒരു കിലോഗ്രാം കെമിക്കൽ, കാൽ കിലോഗ്രാം ഷാബു, ലാറിക്ക ഗുളികകൾ തുടങ്ങിയവ കൈവശം വച്ച രണ്ട് പേരെയാണ് ലഹരിമരുന്ന് നിയന്ത്രണത്തിനുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ നടത്തിയ പരിശോധനയിൽ അറസ്റ്റ് ചെയ്തത്.

ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദും ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസും സുരക്ഷാ ക്യാമ്പയിനുകൾ ശക്തമാക്കാൻ നിർദേശം നൽകിയിരുന്നു.

കടത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് മയക്കുമരുന്ന് കൈവശം വച്ചതെന്ന് ഇരുവരും ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. അതനുസരിച്ച്, അവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് ഡ്രഗ്സ് ആൻഡ് ലിക്കർ പ്രോസിക്യൂഷന് റഫർ ചെയ്തു.

മയക്കുമരുന്ന് കടത്തുകാർക്കും വിൽപ്പനക്കാർക്കുമെതിരെ ക്രിമിനൽ സെക്യൂരിറ്റി സെക്ടറും ഫീൽഡ് സെക്ടറുകളും നടത്തുന്ന സുരക്ഷാ ക്യാമ്പയിനുകൾ തുടർച്ചയ്ക്ക് അഡ്മിനിസ്ട്രേഷൻ പ്രാധാന്യം നൽകുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/75829/two-people-arrested-with-drugs-including-hashish-in-kuwait)