അപരിചിത അന്താരാഷ്ട്ര ഫോണ്‍ കോളിനോട് പ്രതികരിച്ച യുവാവിന് നഷ്ടമായത് രണ്ടു കോടി രൂപ

അപരിചിത അന്താരാഷ്ട്ര ഫോണ്‍ കോളിനോട് പ്രതികരിച്ച യുവാവിന് നഷ്ടമായത് രണ്ടു കോടി രൂപ
Oct 28, 2021 07:53 AM | By Shalu Priya

കുവൈത്ത് സിറ്റി : അപരിചിത അന്താരാഷ്ട്ര ഫോണ്‍ കോളിനോട് ( unknown international phone call)പ്രതികരിച്ച കുവൈത്ത് സ്വദേശിക്ക്(Kuwait citizen) നഷ്ടമായത് 83,000 ദിനാര്‍ (രണ്ടു കോടി ഇന്ത്യന്‍ രൂപ). അന്താരാഷ്ട്ര സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഇടപാട് നടത്താറുണ്ടായിരുന്നു ഇയാള്‍.

ഫിനാന്‍ഷ്യല്‍ ബ്രോക്കറേജ് കമ്പനിയില്‍ നിന്നാണെന്നാണ് ഫോണ്‍ വിളിച്ചയാള്‍ പരിചയപ്പെടുത്തിയത്. സിവില്‍ ഐ ഡി നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഇയാള്‍ ആവശ്യപ്പെട്ടു.

ഓഹരി ഇടപാടുകള്‍ നടത്തണമെങ്കില്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നാണ് വിളിച്ചയാള്‍ സ്വദേശിയോട് പറഞ്ഞത്. ഇത് വിശ്വസിച്ച സ്വദേശി വിവരങ്ങള്‍ പറഞ്ഞു കൊടുത്തു. തുടര്‍ന്ന് അര മണിക്കൂറിനുള്ളില്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 83,000 ദിനാര്‍ പിന്‍വലിക്കപ്പെട്ടതായി സ്വദേശിക്ക് സന്ദേശം ലഭിക്കുകയായിരുന്നു.

പിന്നീട് ഫിനാന്‍ഷ്യല്‍ ബ്രോക്കറേജ് കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ വിളിച്ചില്ലെന്ന് അറിയിച്ചു. ഇതോടെ ഇയാള്‍ പരാതി നല്‍കുകയായിരുന്നു. സൈബര്‍ ക്രം വിഭാഗം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

The young man who responded to an unfamiliar international phone call lost Rs 2 crore

Next TV

Related Stories
അത്ഭുതകരം ഈ അതിജീവനം; മരണത്തെ തോൽപിച്ച് ജീവിതം തിരിച്ചു പിടിച്ച് മലയാളി യുവാവ്

Jan 28, 2022 04:25 PM

അത്ഭുതകരം ഈ അതിജീവനം; മരണത്തെ തോൽപിച്ച് ജീവിതം തിരിച്ചു പിടിച്ച് മലയാളി യുവാവ്

അത്ഭുതകരം ഈ അതിജീവനം... മരണത്തെ തോൽപിച്ച് ജീവിതം തിരിച്ചു പിടിച്ച് മലയാളി യുവാവ്. കോവിഡ് മൂലമുണ്ടായ ഗുരുതര അണുബാധയെ തുടർന്ന് 6 മാസം തീവ്രപരിചരണ...

Read More >>
സൗദിയിൽ പെട്രോൾ ടാങ്കർ മറിഞ്ഞു മലയാളിക്കു പരുക്ക്‌

Jan 28, 2022 03:50 PM

സൗദിയിൽ പെട്രോൾ ടാങ്കർ മറിഞ്ഞു മലയാളിക്കു പരുക്ക്‌

സൗദിയിൽ പെട്രോൾ ടാങ്കർ മറിഞ്ഞു മലയാളിക്കു പരുക്ക്‌...

Read More >>
അബുദാബിയിൽ കുട്ടികൾക്കായി  പ്രത്യേക വാക്സീൻ കേന്ദ്രം

Jan 28, 2022 03:43 PM

അബുദാബിയിൽ കുട്ടികൾക്കായി പ്രത്യേക വാക്സീൻ കേന്ദ്രം

അബുദാബിയിൽ കുട്ടികൾക്കായി പ്രത്യേക വാക്സീൻ...

Read More >>
സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ  എണ്ണം ഉയരുന്നു

Jan 27, 2022 10:37 PM

സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ഉയരുന്നു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ദിനംപ്രതി ഉയരുന്നു. ആകെ ചികിത്സയിലുള്ള 39,981 രോഗികളിൽ 789 പേരുടെ നില...

Read More >>
സൗദി ദേശീയ പതാകയെ അപമാനിച്ച കേസ്; നാല് പ്രവാസികള്‍ അറസ്റ്റില്‍

Jan 27, 2022 09:01 PM

സൗദി ദേശീയ പതാകയെ അപമാനിച്ച കേസ്; നാല് പ്രവാസികള്‍ അറസ്റ്റില്‍

സൗദി ദേശീയ പതാകയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ നാല് വിദേശികളെ പൊലീസ് അറസ്റ്റ് ചെയ്‍തു. എല്ലാവരും ബംഗ്ലാദേശുകാരാണെന്നാണ്...

Read More >>
നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു

Jan 27, 2022 09:15 AM

നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു

നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു...

Read More >>
Top Stories