---
title: " ഇന്ധനം ചോര്‍ന്ന് പെട്രോള്‍ ടാങ്കര്‍ കത്തിനശിച്ചു"
english_title: "The petrol tanker caught fire due to a fuel leak"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/75938/the-petrol-tanker-caught-fire-due-to-a-fuel-leak"
published_at: "2022-10-22T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6353cc134690c_riyad.jpg"
keywords: []
---

#  ഇന്ധനം ചോര്‍ന്ന് പെട്രോള്‍ ടാങ്കര്‍ കത്തിനശിച്ചു

> **Lead Summary:** **റിയാദ്: **പെട്രോള്‍ ടാങ്കര്‍ അപകടത്തെ തുടര്‍ന്ന് ഇന്ധനം ചോര്‍ന്ന് ടാങ്കര്‍ കത്തിനശിച്ചു. മക്കയ്ക്കു സമീപം അല്‍സൈല്‍ റോഡില്‍ അപകടത്തില്‍ പെട്ട പെട്രോള്‍ ടാങ്കറാണ് കത്തിനശിച്ചത്.

## Article Content

**റിയാദ്: **പെട്രോള്‍ ടാങ്കര്‍ അപകടത്തെ തുടര്‍ന്ന് ഇന്ധനം ചോര്‍ന്ന് ടാങ്കര്‍ കത്തിനശിച്ചു. മക്കയ്ക്കു സമീപം അല്‍സൈല്‍ റോഡില്‍ അപകടത്തില്‍ പെട്ട പെട്രോള്‍ ടാങ്കറാണ് കത്തിനശിച്ചത്.

അപകടത്തെ തുടര്‍ന്ന് ടാങ്കറില്‍ ഇന്ധന ചോര്‍ച്ചയുണ്ടാവുകയും തീ പടര്‍ന്നു പിടിക്കുകയുമായിരുന്നു. ടാങ്കര്‍ ഏറെക്കുറെ പൂര്‍ണമായും കത്തിനശിച്ചു.

മക്ക സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ കുതിച്ചെത്തി തീയണച്ചു. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/75938/the-petrol-tanker-caught-fire-due-to-a-fuel-leak)