---
title: "പ്രവാസിയുടെ വീട്ടില്‍ നിന്ന്  സ്വർണം കവര്‍ന്ന സംഘത്തെ രണ്ടു ദിവസത്തിനുള്ളിൽ കുടുക്കി പൊലീസ്"
english_title: "The police caught the gang that stole gold from the house of a non-resident in two days"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/76027/the-police-caught-the-gang-that-stole-gold-from-the-house-of-a-non-resident-in-two-days"
published_at: "2022-10-23T07:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6354a341bd80b_pravasi.jpg"
keywords: []
---

# പ്രവാസിയുടെ വീട്ടില്‍ നിന്ന്  സ്വർണം കവര്‍ന്ന സംഘത്തെ രണ്ടു ദിവസത്തിനുള്ളിൽ കുടുക്കി പൊലീസ്

> **Lead Summary:** **അജ്മാന്‍:** യുഎഇയിലെ അജ്മാനിൽ പ്രവാസിയുടെ വീട്ടിൽ നിന്ന് 80 ലക്ഷം രൂപയുടെ സ്വർണം മോഷ്ടിച്ച സംഘത്തെ രണ്ടു ദിവസത്തിനുള്ളിൽ കുടുക്കി അജ്‌മാൻ പോലീസ്.

## Article Content

**അജ്മാന്‍:** യുഎഇയിലെ അജ്മാനിൽ പ്രവാസിയുടെ വീട്ടിൽ നിന്ന് 80 ലക്ഷം രൂപയുടെ സ്വർണം മോഷ്ടിച്ച സംഘത്തെ രണ്ടു ദിവസത്തിനുള്ളിൽ കുടുക്കി അജ്‌മാൻ പോലീസ്.

തൊണ്ടിമുതൽ പൂർണമായി കണ്ടെത്താനും പൊലീസിന് കഴിഞ്ഞു. ആഭരണങ്ങൾ കണ്ടെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. കഴിഞ്ഞ ശനിയാഴ്ചയാണ് വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് അജ്മാൻ നുഐമിയിലെ പ്രവാസിയുടെ വീട് കൊള്ളയടിക്കപ്പെട്ടത്.

ജനൽവഴി വീടിനകത്ത് കടന്ന മോഷ്ടക്കാൾ 3.5 ലക്ഷം ദിർഹം വിലവരുന്ന സ്വർണാഭരണങ്ങളും ആറായിരം ദിർഹം പണവുമായി കടന്നുകളഞ്ഞു. കുടുംബം തിരിച്ചെത്തിയപ്പോഴാണ് വീട് കൊള്ളയടിക്കപ്പെട്ടത് അറിയുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/76027/the-police-caught-the-gang-that-stole-gold-from-the-house-of-a-non-resident-in-two-days)