---
title: "പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു"
english_title: "Expatriate Malayali died due to heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/76150/expatriate-malayali-died-due-to-heart-attack"
published_at: "2022-10-23T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635545a4a8d49_death.jpg"
keywords: []
---

# പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

> **Lead Summary:** **റിയാദ് : **റിയാദ് എക്സിറ്റ് ഏഴ് അൽവാദിയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന കന്യാകുമാരി മൂവോട്ടുകോണം സ്വദേശി അജിത് സഹദേവൻ താമസസ്ഥലത്ത് ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു.

## Article Content

**റിയാദ് : **റിയാദ് എക്സിറ്റ് ഏഴ് അൽവാദിയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന കന്യാകുമാരി മൂവോട്ടുകോണം സ്വദേശി അജിത് സഹദേവൻ താമസസ്ഥലത്ത് ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു.

കഴിഞ്ഞ നാലുവർഷമായി റിയാദിലുള്ള അജിത്, വിലവങ്കോട് മൂത്തോട്ടുകോണം സഹദേവൻ-സുധ ദമ്പതികളുടെ മകനാണ്. ഭാര്യ സോണി. തിരുവനന്തപുരം വെള്ളറട സ്വദേശികളായിരുന്ന കുടുംബം കന്യാകുമാരിയിലേക്ക് താമസം മാറുകയായിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ എട്ടുമണി വരെയും സ്പോൺസറുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നെങ്കിലും പിന്നീട് ഫോണിൽ പ്രതികരിക്കാതായപ്പോൾ സ്പോൺസർ മുറിയിൽ പോയി തട്ടി വിളിച്ചെങ്കിലും പ്രതികരണം ഇല്ലാത്തതിനെ തുടർന്ന് പോലീസിൽ വിവരമറിയിച്ചു.

പോലീസ് കതക് തകർത്ത് അകത്തു കടന്നപ്പോഴാണ് മരണപ്പെട്ടുകിടക്കുന്ന അവസ്ഥയിൽ കാണപ്പെട്ടത്. പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതശരീരം ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/76150/expatriate-malayali-died-due-to-heart-attack)