---
title: "യുഎഇയിലെ തിരക്കേറിയ ഹൈവേയിലൂടെ വണ്‍വേ തെറ്റിച്ച് വാഹനം ഓടിച്ച യുവാവ് പിടിയിയില്‍"
english_title: "A young man was arrested for driving his vehicle on a busy highway in the UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/76303/a-young-man-was-arrested-for-driving-his-vehicle-on-a-busy-highway-in-the-uae"
published_at: "2022-10-24T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635665a79393b_uae.jpg"
keywords: []
---

# യുഎഇയിലെ തിരക്കേറിയ ഹൈവേയിലൂടെ വണ്‍വേ തെറ്റിച്ച് വാഹനം ഓടിച്ച യുവാവ് പിടിയിയില്‍

> **Lead Summary:** **അല്‍ ഐന്‍:** യുഎഇയില്‍ തിരക്കേറിയ ഹൈവേയിലൂടെ വണ്‍വേ തെറ്റിച്ച് വാഹനം ഓടിച്ച യുവാവ് അറസ്റ്റില്‍. എതിര്‍ദിശയില്‍ വാഹനം ഓടിച്ചതിന് പുറമെ മറ്റൊരു റോഡില്‍ ഇയാള്‍ വാഹനവുമായി സാഹസിക അഭ്യാസങ്ങള്‍ നടത്തുകയും ചെയ്‍തു.

## Article Content

**അല്‍ ഐന്‍:** യുഎഇയില്‍ തിരക്കേറിയ ഹൈവേയിലൂടെ വണ്‍വേ തെറ്റിച്ച് വാഹനം ഓടിച്ച യുവാവ് അറസ്റ്റില്‍. എതിര്‍ദിശയില്‍ വാഹനം ഓടിച്ചതിന് പുറമെ മറ്റൊരു റോഡില്‍ ഇയാള്‍ വാഹനവുമായി സാഹസിക അഭ്യാസങ്ങള്‍ നടത്തുകയും ചെയ്‍തു.

നിരീക്ഷണ ക്യാമറകളിലൂടെ ഇയാളുടെ പ്രവൃത്തികള്‍ ശ്രദ്ധയില്‍പെട്ട പൊലീസ് രണ്ട് മണിക്കൂറിനകം തന്നെ യുവാവിനെ അറസ്റ്റ് ചെയ്‍തു. 26 വയസുകാരനാണ് അറസ്റ്റിലായത്.

ഇയാള്‍ ഒരു ഗള്‍ഫ് രാജ്യത്തെ പൗരനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലൂടെ വിപരീത ദിശയില്‍ ഇയാള്‍ വാഹനം ഓടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു.

ഇയാളുടെ നീക്കങ്ങള്‍ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുന്നതും പിന്നാലെ ഇയാളെ കണ്ടെത്തി വാഹനം കസ്റ്റിഡിയിലെടുക്കുന്നതുമൊക്കെ ദൃശ്യങ്ങളില്‍ വ്യക്തമാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/76303/a-young-man-was-arrested-for-driving-his-vehicle-on-a-busy-highway-in-the-uae)