---
title: "ഭാഗിക സൂര്യഗ്രഹണം; ദുബായിലുടനീളമുള്ള പള്ളികളിൽ ഇന്ന് പ്രത്യേക പ്രാർത്ഥന "
english_title: "A partial solar eclipse; Special prayers today in mosques across Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/76406/a-partial-solar-eclipse-special-prayers-today-in-mosques-across-dubai"
published_at: "2022-10-25T08:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63574ff5a16d7_Untitled-1.jpg"
keywords: []
---

# ഭാഗിക സൂര്യഗ്രഹണം; ദുബായിലുടനീളമുള്ള പള്ളികളിൽ ഇന്ന് പ്രത്യേക പ്രാർത്ഥന 

> **Lead Summary:** ഇന്ന്**** ഭാഗിക സൂര്യഗ്രഹണമായതിനാൽ ദുബായിലുടനീളമുള്ള പള്ളികളിൽ പ്രത്യേക പ്രാർത്ഥനകൾ നടത്തുമെന്ന് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്‌റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെന്‍റ് ദുബായി അറിയിച്ചു.

## Article Content

ഇന്ന്**** ഭാഗിക സൂര്യഗ്രഹണമായതിനാൽ ദുബായിലുടനീളമുള്ള പള്ളികളിൽ പ്രത്യേക പ്രാർത്ഥനകൾ നടത്തുമെന്ന് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്‌റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെന്‍റ് ദുബായി അറിയിച്ചു.

വൈകിട്ട് അസർ നമസ്കാരത്തിനുശേഷം ആയിരിക്കും പ്രത്യേക പ്രാർഥന. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 2022ലെ അവസാന ഭാഗിക സൂര്യഗ്രഹണം യുഎഇയിൽ വൈകിട്ട് മൂന്ന് മണി മുതൽ രണ്ട് മണിക്കൂർ ദൃശ്യമാകും.

ശ​രി​യാ​യ നേ​ത്ര സം​ര​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​തെ സൂ​ര്യ​ഗ്ര​ഹ​ണം നി​രീ​ക്ഷി​ക്ക​രു​തെ​ന്നും ഇ​ത് കാ​ഴ്ച​യെ ബാ​ധി​ച്ചേ​ക്കാ​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്.

കുവൈത്തിൽ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുന്നതിനാൽ, ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശപ്രകാരം ഒക്‌ടോബർ 25നു സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കുവൈത്തിൽ ഉച്ചയ്ക്ക് 1:20ന് ആരംഭിക്കുന്ന ഗ്രഹണം 3:44ന് അവസാനിക്കുമെന്ന് കുവൈത്ത് ജ്യോതിശാസ്ത്രജ്ഞൻ അദെൽ അൽ സാദൂൻ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/76406/a-partial-solar-eclipse-special-prayers-today-in-mosques-across-dubai)