---
title: "കുവൈത്തില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു"
english_title: "A holiday has been announced for schools in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/76407/a-holiday-has-been-announced-for-schools-in-kuwait"
published_at: "2022-10-25T08:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6357516723df9_Untitled-1.jpg"
keywords: []
---

# കുവൈത്തില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി : **ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുന്നത് കണക്കിലെടുത്ത് കുവൈത്തിലെ സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച (ഒക്ടോബര്‍ 25) അവധി പ്രഖ്യാപിച്ചു.

## Article Content

**കുവൈത്ത് സിറ്റി : **ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുന്നത് കണക്കിലെടുത്ത് കുവൈത്തിലെ സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച (ഒക്ടോബര്‍ 25) അവധി പ്രഖ്യാപിച്ചു.

സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്ക് പ്രാദേശിക സമയം 01:20 ന് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അവധിക്ക് ശേഷം സ്‌കൂളുകള്‍ ബുധനാഴ്ച തുറന്ന് പ്രവര്‍ത്തിക്കും. കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെടുത്തതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

ഗ്രഹണത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് നേരിട്ട് സൂര്യരശ്മികള്‍ ഏല്‍ക്കരുതെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്കും അനുയോജ്യമായ പഠന അന്തരീക്ഷത്തിനുമായി വേണ്ട എല്ലാ നടപടികളും സ്വീകരിക്കുന്നത് മന്ത്രാലയം ഉറപ്പാക്കാറുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/76407/a-holiday-has-been-announced-for-schools-in-kuwait)