---
title: "മൂന്ന് രാജ്യങ്ങളിൽ നിന്ന് വരുന്നവര്‍ കുവൈത്തിലേക്ക് ഭക്ഷണം കൊണ്ട് വരുന്നത് തടയും"
english_title: "Those coming from the three countries will be barred from bringing food into Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/76615/those-coming-from-the-three-countries-will-be-barred-from-bringing-food-into-kuwait"
published_at: "2022-10-26T06:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63588d494adb2_uae.jpg"
keywords: []
---

# മൂന്ന് രാജ്യങ്ങളിൽ നിന്ന് വരുന്നവര്‍ കുവൈത്തിലേക്ക് ഭക്ഷണം കൊണ്ട് വരുന്നത് തടയും

> **Lead Summary:** **കുവൈത്ത് സിറ്റി: **മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള വിമാന യാത്രക്കാർ വ്യക്തിഗത ഉപയോഗത്തിനായി കുവൈത്തിലേക്ക് ഭക്ഷണം കൊണ്ട് വരുന്നത് തടയാന്‍ തീരുമാനം.

## Article Content

**കുവൈത്ത് സിറ്റി: **മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള വിമാന യാത്രക്കാർ വ്യക്തിഗത ഉപയോഗത്തിനായി കുവൈത്തിലേക്ക് ഭക്ഷണം കൊണ്ട് വരുന്നത് തടയാന്‍ തീരുമാനം.

ഇറാഖ്, സിറിയ, ലെബനൻ എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് നിയന്ത്രണം. ചില രാജ്യങ്ങളില്‍ കോളറ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം.

മൂന്ന് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ ഭക്ഷണം കൊണ്ടുവരുന്നത് തടയുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന ഏജൻസികളോട് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചുവെന്ന് അല്‍ ഖബസ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.

ചില അയൽ രാജ്യങ്ങളിൽ കോളറ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഇത് സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. എന്നാല്‍ തീരുമാനം എന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും ലഭ്യമായിട്ടില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/76615/those-coming-from-the-three-countries-will-be-barred-from-bringing-food-into-kuwait)