---
title: "മാസങ്ങള്‍ക്ക് ശേഷം റിയാദില്‍ തിരിച്ചെത്തി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്"
english_title: "Saudi ruler King Salman returns to Riyadh after months"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/76823/saudi-ruler-king-salman-returns-to-riyadh-after-months"
published_at: "2022-10-26T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63595cca13a1a_SOUDI.jpg"
keywords: []
---

# മാസങ്ങള്‍ക്ക് ശേഷം റിയാദില്‍ തിരിച്ചെത്തി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്

> **Lead Summary:** **റിയാദ് : **മാസങ്ങള്‍ക്ക് ശേഷം സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ജിദ്ദയില്‍ നിന്ന് റിയാദിലെത്തി. ചൊവ്വാഴ്ച വൈകിട്ടോടെയാണ് അദ്ദേഹം റിയാദിലെത്തിയത്. മാസങ്ങളോളം ജിദ്ദയിലായിരുന്നു രാജാവ് കഴിഞ്ഞത്.

## Article Content

**റിയാദ് : **മാസങ്ങള്‍ക്ക് ശേഷം സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ജിദ്ദയില്‍ നിന്ന് റിയാദിലെത്തി. ചൊവ്വാഴ്ച വൈകിട്ടോടെയാണ് അദ്ദേഹം റിയാദിലെത്തിയത്. മാസങ്ങളോളം ജിദ്ദയിലായിരുന്നു രാജാവ് കഴിഞ്ഞത്.

കിങ് ഖാലിദ് വിമാനത്താവളത്തിലെത്തിയ സല്‍മാന്‍ രാജാവിനെ റിയാദ് മേഖലയിലെ അമീര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ രാജകുമാരനും റിയാദ് മേഖലയുടെ ഡെപ്യൂട്ടി അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനും ചേര്‍ന്ന് സ്വീകരിച്ചു.

മക്കയിലെ അമീറും സൗദി ഭരണാധികാരിയുടെ ഉപദേശകനുമായ പ്രിന്‍സ് ഖാലിദ് അല്‍ ഫൈസലാണ് ജിദ്ദയിലെ കിങ് അബ്ദുല്‍അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് അദ്ദേഹത്തെ യാത്രയാക്കിയത്.

ഖാലിദ് ബിന്‍ ഫഹദ് ബിന്‍ ഖാലിദ് രാജകുമാരന്‍, മന്‍സൂര്‍ ബിന്‍ സൗദ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍, ഖാലിദ് ബിന്‍ സാദ് ബിന്‍ ഫഹദ് രാജകുമാരന്‍, സത്താം ബിന്‍ സൗദ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍, ഫൈസല്‍ ബിന്‍ സൗദ് ബിന്‍ അബ്ദുല്‍ അസീസ്, റകാന്‍ ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ എന്നിങ്ങനെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും സല്‍മാന്‍ രാജാവിനെ അനുഗമിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/76823/saudi-ruler-king-salman-returns-to-riyadh-after-months)