---
title: "സൗദിയില്‍ ബസ് പാലത്തിലിടിച്ച് രണ്ട് മരണം; ഒൻപത് പേർക്ക് പരിക്കേറ്റു"
english_title: "Two killed in bus crash in Saudi Arabia; Nine people were injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/76852/two-killed-in-bus-crash-in-saudi-arabia-nine-people-were-injured"
published_at: "2022-10-27T07:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6359e9e2515cd_acc.jpg"
keywords: []
---

# സൗദിയില്‍ ബസ് പാലത്തിലിടിച്ച് രണ്ട് മരണം; ഒൻപത് പേർക്ക് പരിക്കേറ്റു

> **Lead Summary:** **റിയാദ്:** മക്കയിൽ ബസ് നിയന്ത്രണം വിട്ട് പാലത്തിലിടിച്ചു രണ്ട് പേർ മരിച്ചു. ഒൻപത് പേർക്ക് പരിക്കേറ്റു. അൻപത് പേരാണ് ബസിലുണ്ടായിരുന്നത്. സൗദി റെഡ് ക്രസന്റ് മക്ക റീജ്യണൽ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

## Article Content

**റിയാദ്:** മക്കയിൽ ബസ് നിയന്ത്രണം വിട്ട് പാലത്തിലിടിച്ചു രണ്ട് പേർ മരിച്ചു. ഒൻപത് പേർക്ക് പരിക്കേറ്റു. അൻപത് പേരാണ് ബസിലുണ്ടായിരുന്നത്. സൗദി റെഡ് ക്രസന്റ് മക്ക റീജ്യണൽ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

പരിക്കേറ്റവരെ മക്ക അൽ നൂർ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലും അൽ സാഹിർ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അതേസമയം സൗദി വടക്കന്‍ മേഖലയിലെ തബൂക്കില്‍ മരുഭൂറോഡില്‍ അധ്യാപകര്‍ സഞ്ചരിച്ച കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു അധ്യാപകര്‍ മരണപ്പെടുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/76852/two-killed-in-bus-crash-in-saudi-arabia-nine-people-were-injured)