---
title: "യുഎഇയില്‍ വാഹനത്തിന്റെ ടയര്‍ പൊട്ടി അപകടം; രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം "
english_title: "Vehicle tire burst accident in UAE; A tragic end for two Malayalis"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/77091/vehicle-tire-burst-accident-in-uae-a-tragic-end-for-two-malayalis"
published_at: "2022-10-28T08:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635b3fda8af33_death.jpg"
keywords: []
---

# യുഎഇയില്‍ വാഹനത്തിന്റെ ടയര്‍ പൊട്ടി അപകടം; രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം 

> **Lead Summary:** **ഫുജൈറ : **യുഎഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ രാമന്തളി സ്വദേശി എം.എല്‍.പി ജലീൽ , പയ്യന്നൂർ പെരളം സ്വദേശി സുബൈർ നങ്ങാറത്ത് എന്നിവരാണ് മരിച്ചത്.

## Article Content

**ഫുജൈറ : **യുഎഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ രാമന്തളി സ്വദേശി എം.എല്‍.പി ജലീൽ , പയ്യന്നൂർ പെരളം സ്വദേശി സുബൈർ നങ്ങാറത്ത് എന്നിവരാണ് മരിച്ചത്.

ദുബൈ റോഡില്‍ മലീഹ ഹൈവേയില്‍ ഇവർ സഞ്ചരിച്ച വാഹനത്തിന്റെ ടയർ പൊട്ടിയാണ് അപകടമുണ്ടായത്. ഫുജൈറ കേന്ദ്രീകരിച്ച് ഫാന്‍സി ആഭരണ ബിസിനസ് നടത്തുകയായിരുന്നു ഇരുവരും. മൃതദേഹങ്ങള്‍ ഫുജൈറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/77091/vehicle-tire-burst-accident-in-uae-a-tragic-end-for-two-malayalis)