സോഷ്യല്‍ മീഡയയിൽ അശ്ലീല വീഡിയോ; സ്‍ത്രീയെയും പുരുഷനെയും അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

സോഷ്യല്‍ മീഡയയിൽ  അശ്ലീല വീഡിയോ; സ്‍ത്രീയെയും പുരുഷനെയും അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്
Oct 28, 2021 08:10 PM | By Anjana Shaji

അബുദാബി : പൊതുമാന്യതയ്‍ക്ക് നിരക്കാത്ത വീഡിയോ ദൃശ്യങ്ങള്‍ (video clips that violate public morals) സാമൂഹിക മാധ്യമങ്ങളില്‍ അപ്‍ലോഡ് (Social media) ചെയ്‍തതിന് സ്‍ത്രീക്കും പുരുഷനുമെതിരെ നടപടി.

സ്‍നാപ്ചാറ്റ് (Snapchat account) അക്കൌണ്ടിലൂടെ അശ്ലീല വീഡിയോ പുറത്തുവിട്ട ഇരുവരെയും അറസ്റ്റ് ചെയ്യാന്‍ ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു (UAE Federal Public Prosecution).

രാജ്യത്തെ ഓണ്‍ലൈന്‍ നിയമങ്ങളും സാമൂഹിക മര്യാദകളും ലംഘിക്കുന്ന പ്രവൃത്തികളും വാക്കുകളും അടങ്ങിയ വീഡിയോ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.

സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് ശ്രദ്ധയില്‍പെട്ട വീഡിയോ ക്ലിപ്പ് ആദ്യം ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനാണ് പരിശോധിച്ചത്. ശേഷം അന്വേഷണ ഏജന്‍സി സ്റ്റേറ്റ് അറ്റോര്‍ണി ജനറലിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇരുവരുമായും ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ അക്കൌണ്ടുകളും പോസ്റ്റുകളും തിരിച്ചറിഞ്ഞു.

ഇതോടെ ഇരുവര്‍ക്കുമെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ അറ്റോര്‍ണി ജനറല്‍ നിര്‍ദേശം നല്‍കുകയായിരുന്നു. കേസ് കോടതിയിലേക്ക് കൈമാറും മുമ്പുള്ള നടപടികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു.

പൊതുമര്യാദകളുടെയും പാരമ്പര്യത്തിന്റെയും സാമൂഹിക സവിശേഷതകളുടെയും സംരക്ഷണം യുഎഇയിലെ നിയമം ഉറപ്പുവരുത്തുന്നുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു. ഇവ ലംഘിക്കുന്നവര്‍ക്ക് രാജ്യത്ത് കടുത്ത ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Pornographic video on social media; Order to arrest woman and man

Next TV

Related Stories
താമസ സ്ഥലത്തുവെച്ച് ദേഹാസ്വാസ്ഥ്യം; പ്രവാസി ആശുപത്രിയില്‍ മരിച്ചു

Jan 24, 2022 09:54 PM

താമസ സ്ഥലത്തുവെച്ച് ദേഹാസ്വാസ്ഥ്യം; പ്രവാസി ആശുപത്രിയില്‍ മരിച്ചു

മംഗളുരു സ്വദേശിയായ പ്രവാസി സൗദി അറേബ്യയില്‍ ഹൃദയാഘാതം കാരണം മരണപ്പെട്ടു. ബെളത്തങ്ങാടി സ്വദേശി അബ്ദുൽ ഹമീദ് (53) ആണ് ബിഷ കിങ് അബ്ദുള്ള ആശുപത്രിയിൽ...

Read More >>
യുഎഇയില്‍ 2629 പേര്‍ക്ക് കൂടി കൊവിഡ്

Jan 24, 2022 09:49 PM

യുഎഇയില്‍ 2629 പേര്‍ക്ക് കൂടി കൊവിഡ്

യുഎഇയില്‍ 2629 പേര്‍ക്ക് കൂടി...

Read More >>
ഖത്തറിൽ കോവിഡ് സമ്പർക്ക വിലക്ക്​ ഇനി ഏഴുദിവസം

Jan 24, 2022 09:48 PM

ഖത്തറിൽ കോവിഡ് സമ്പർക്ക വിലക്ക്​ ഇനി ഏഴുദിവസം

കോവിഡ് ബാധിതരുടെ നിർബന്ധിത സമ്പർക്ക വിലക്ക് പത്ത് ദിവസത്തിൽനിന്നും ഏഴായി കുറക്കാൻ ഖത്തർ ആരോഗ്യ മന്ത്രാലയം തീരുമാനം ....

Read More >>
മിസൈല്‍ ആക്രമണശ്രമത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് യുഎഇ

Jan 24, 2022 09:29 PM

മിസൈല്‍ ആക്രമണശ്രമത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് യുഎഇ

മിസൈല്‍ ആക്രമണശ്രമത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച്...

Read More >>
21 വർഷത്തിന് ശേഷം തൃശൂർ സ്വദേശി നാട്ടിലേക്ക്; സ്വദേശിക്ക് തുണയായത് പൊതുമാപ്പ്

Jan 24, 2022 05:30 PM

21 വർഷത്തിന് ശേഷം തൃശൂർ സ്വദേശി നാട്ടിലേക്ക്; സ്വദേശിക്ക് തുണയായത് പൊതുമാപ്പ്

21 വർഷത്തിന് ശേഷം നാട്ടിലേക്ക് പോകുന്നതിന്റെ സന്തോഷത്തിലാണ് തൃശൂർ തളിക്കുളം സ്വദേശി പ്രസാദ്. രേഖകളെല്ലാം നഷ്ടപ്പെട്ട പ്രസാദിന് ഖത്തറിലെ...

Read More >>
പള്ളിയില്‍ നിന്ന് മടങ്ങിയയാളെ കാറുകൊണ്ട് ഇടിച്ചിട്ട് കൊള്ളയടിച്ചു

Jan 24, 2022 12:29 PM

പള്ളിയില്‍ നിന്ന് മടങ്ങിയയാളെ കാറുകൊണ്ട് ഇടിച്ചിട്ട് കൊള്ളയടിച്ചു

സൗദിയില്‍ പുലര്‍ച്ചെ പള്ളിയില്‍ നിന്ന് മടങ്ങിയയാളെ കാറുകൊണ്ട് ഇടിച്ചിട്ട് കൊള്ളയടിച്ചു....

Read More >>
Top Stories