---
title: "ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി അന്തരിച്ചു"
english_title: "The expatriate died due to heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/77453/the-expatriate-died-due-to-heart-attack"
published_at: "2022-10-29T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635d411a4cae6_death.jpg"
keywords: []
---

# ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി അന്തരിച്ചു

> **Lead Summary:** **ദോഹ: **ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി അന്തരിച്ചു. എറണാകുളം പോഞ്ഞാശ്ശേരി നിയാസ് മണേലി ബഷീര്‍ ആണ് മരിച്ചത്.

## Article Content

**ദോഹ: **ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി അന്തരിച്ചു. എറണാകുളം പോഞ്ഞാശ്ശേരി നിയാസ് മണേലി ബഷീര്‍ ആണ് മരിച്ചത്.

ഒരാഴ്ച മുമ്പാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തെ ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ കഴിഞ്ഞുവരവെ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം.

ഇന്‍ഡസ്‍ട്രിയല്‍ ഏരിയയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്‍തുവരികയായിരുന്നു നിയാസ്. മണേലി കൊച്ചുണ്ണി ബഷീറാണ് പിതാവ്.

മാതാവ് - ആയിഷ. ഭാര്യ - ആരിഫ. മക്കള്‍ - നെജിമുന്നിസ, മുഹമ്മദ് യാസീന്‍. കള്‍ച്ചറല്‍ ഫോറം കമ്മ്യൂണിറ്റി സര്‍വീസസ് കീഴിലുള്ള കള്‍ച്ചറല്‍ ഫോറം റിപാട്രിയേറ്റ് ടീമിന്റെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/77453/the-expatriate-died-due-to-heart-attack)