---
title: "മഴയ്ക്കായുള്ള പ്രാര്‍ഥനയിൽ പങ്കെടുത്ത് ഖത്തർ അമീർ"
english_title: "Emir of Qatar attends a prayer for rain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/7751/emir-of-qatar-attends-a-prayer-for-rain"
published_at: "2021-10-28T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617ad4c189060_doha rain prayar.jpg"
keywords: []
---

# മഴയ്ക്കായുള്ള പ്രാര്‍ഥനയിൽ പങ്കെടുത്ത് ഖത്തർ അമീർ

> **Lead Summary:** **ദോഹ:** ഖത്തറില്‍ നല്ല മഴയ്ക്കായി (ഇസ്തിസ്‌ക) നടത്തിയ പ്രാര്‍ഥനയില്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയും പിതൃ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയും പങ്കുചേര്‍ന്നു.

## Article Content

**ദോഹ:** ഖത്തറില്‍ നല്ല മഴയ്ക്കായി (ഇസ്തിസ്‌ക) നടത്തിയ പ്രാര്‍ഥനയില്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയും പിതൃ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയും പങ്കുചേര്‍ന്നു.

അല്‍ വജ്ബ പാലസിലെ പ്രാര്‍ത്ഥനാ ഗ്രൗണ്ടില്‍ ഇന്നു രാവിലെ നടന്ന ഇസ്തിസ്‌ക നമസ്‌കാരത്തിലാണ് അമീറും പിതൃ അമീറും പങ്കെടുത്തത്. 28-doha-emir-2 അമീറിന്റെ പ്രത്യേക പ്രതിനിധി ഷെയ്ഖ് ജാസിം ബിന്‍ ഹമദ് അല്‍താനിയും നമസ്‌കാരത്തില്‍ പങ്കെടുത്തു.

സുപ്രീം കോടതി ജഡ്ജി ഷെയ്ഖ് ഡോ.തഖീല്‍ ബിന്‍ സായെര്‍ അല്‍ ഷമ്മാരിയാണ് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയത്. മന്ത്രിമാര്‍, പൗരന്മാര്‍, ഷെയ്ഖുമാര്‍ എന്നിവരും അല്‍ വജ്ബയില്‍ നടന്ന പ്രാര്‍ഥനയില്‍ പങ്കെടുത്തു. 28-doha-emir രാജ്യത്തുടനീളമുള്ള 90 പള്ളികളിലായി നടന്ന ഇസ്തിസ്‌ക പ്രാര്‍ത്ഥനയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/7751/emir-of-qatar-attends-a-prayer-for-rain)