---
title: "പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരിച്ചു"
english_title: "The expatriate youth who was undergoing treatment for paralysis died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/77682/the-expatriate-youth-who-was-undergoing-treatment-for-paralysis-died"
published_at: "2022-10-31T07:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635f310c16f5c_Untitled-1.jpg"
keywords: []
---

# പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരിച്ചു

> **Lead Summary:** **മനാമ: **ബഹ്റൈനില്‍ പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. ആലപ്പുഴ ചെന്നിത്തല സ്വദേശി വിനോദ് കുമാര്‍ പിള്ള ആണ് മരിച്ചത്.

## Article Content

**മനാമ: **ബഹ്റൈനില്‍ പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. ആലപ്പുഴ ചെന്നിത്തല സ്വദേശി വിനോദ് കുമാര്‍ പിള്ള ആണ് മരിച്ചത്.

അല്‍ മൊയ്യാദ് കമ്പനിയില്‍ ജീവനക്കാരനായിരുന്ന അദ്ദേഹത്തെ പക്ഷാഘാതം ബാധിച്ചതിനെ തുടര്‍ന്ന് ബി.ഡി.എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയില്‍ കഴിഞ്ഞുവരവെയാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/77682/the-expatriate-youth-who-was-undergoing-treatment-for-paralysis-died)