എക്സ്പോയിൽ തലയുയർത്തി ഇന്ത്യ പവിലിയൻ

എക്സ്പോയിൽ തലയുയർത്തി ഇന്ത്യ പവിലിയൻ
Oct 2, 2021 11:57 AM | By Shalu Priya

ദുബായ് :  ഇന്ത്യയുടെ വൈവിധ്യവും നിക്ഷേപ സാധ്യതകളും പ്രതിഫലിപ്പിക്കുന്നതാണ് 450 കോടി ചെലവിൽ നിർമിച്ച എക്സ്പോ 2020 ഇന്ത്യ പവിലിയൻ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

തുറന്ന മനസ്സ്, അവസരം, വളർച്ച എന്നീ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയാണിതെന്ന് ഉദ്ഘാടന ചടങ്ങിനെ ഓൺലൈനിൽ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി വിശദീകരിച്ചു.

കേന്ദ്രമന്ത്രി പീയൂഷ് ഗോയലാണ് ഉദ്ഘാടനം നിർവഹിച്ചത്.4 നിലകളിലായി 8750 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പവിലിയൻ സ്ഥിരനിർമിതിയാണ്. സ്വയം തിരിയുന്ന 600ൽ ഏറെ ഡിജിറ്റൽ ബ്ലോക്കുകൾ ചേർത്താണ് പുറംഭാഗം രൂപ കൽപന ചെയ്തത്. ഇവിടെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഉജ്വല മുഹൂർത്തങ്ങൾ തെളിയും.

ദുബായ് എക്സ്പോയിലെ ഏറ്റവും വലിയ പവിലിയനുകളിലൊന്നാണിത്. താഴത്തെ നിലയിൽ ഇന്ത്യൻ പൈതൃകവും യോഗയുടെ മഹത്വവും വ്യക്തമാക്കുന്നതിനൊപ്പം ബഹിരാകാശ മേഖലയിലെ രാജ്യത്തിന്റെ വളർച്ചയും പ്രദർശിപ്പിച്ചിട്ടുണ്ട്.

ഇന്ത്യൻ പൈതൃക കലാരൂപങ്ങളാണ് രണ്ടാം നിലയിൽ. മെയ്ക് ഇൻ ഇന്ത്യ, പാരമ്പര്യേതര ഊർജ മേഖലയിലെ ഇന്ത്യൻ സാധ്യതകൾ തുടങ്ങിയവ 3–ാം നിലയിലുണ്ട്. ആദ്യത്തെ രണ്ടാഴ്ച ഗുജറാത്തിന്റെ വളർച്ചയും നിക്ഷേപ സാധ്യതകളും അവതരിപ്പിക്കും.

ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യയിലെ യുഎഇ സ്ഥാനപതി ഡോ. അഹമ്മദ് അൽ ബന്ന, യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ, കോൺസൽ ജനറൽ േഡാ. അമൻപുരി, പ്രവാസി വ്യവസായി എം.എ. യൂസഫലി, ഡോ. ആസാദ് മൂപ്പൻ, അദീബ് അഹമ്മദ്, ഉന്നത ഉദ്യോഗസ്ഥർ, ഇന്ത്യൻ വ്യവസായ പ്രമുഖർ എന്നിവർ പങ്കെടുത്തു.എക്സ്പോയ്ക്കു ശേഷം ഇന്ത്യയുടെ ഔദ്യോഗിക ആവശ്യങ്ങൾക്കും ബിസിനസ് സമ്മേളനങ്ങൾക്കും പവിലിയൻ ഉപയോഗിക്കാം.

India pavilion heads up at the expo

Next TV

Related Stories
ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

Dec 19, 2021 12:33 PM

ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

പല രാജ്യങ്ങളിലും കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ബഹറൈനില്‍ ഇന്ന്...

Read More >>
വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

Dec 19, 2021 11:53 AM

വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

പുതിയ നിയമം അനുസരിച്ച്, പത്തോ അതിൽ കുറവോ തൊഴിലാളികൾ ഉള്ള സ്ഥാപനങ്ങൾ, 11 മുതൽ 50 വരെ തൊഴിലാളികൾക്കുള്ള സ്ഥാപനങ്ങൾ, അൻപത്തൊന്നോ അതിൽ കൂടുതലോ...

Read More >>
മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു;  സൂചനകൾ ഇതാ

Dec 19, 2021 11:38 AM

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു; സൂചനകൾ ഇതാ

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധിതരുടെ എണ്ണം കൂടുന്നു. സമീപകാല മരണങ്ങളിൽ ചെറുപ്പക്കാരുടെ എണ്ണം കൂടുന്നതായാണ് റിപ്പോർട്ട്....

Read More >>
അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

Dec 17, 2021 12:08 PM

അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

അസ്വാഭാവിക ശബ്‍ദം പുറപ്പെടുവിച്ച് റെസിഡന്‍ഷ്യല്‍ ഏരിയകളിലും മറ്റും നിരത്തുകളിലൂടെ കുതിച്ചുപാഞ്ഞിരുന്ന 609 വാഹനങ്ങള്‍ ഒരാഴ്‍ചയ്‍ക്കിടെ...

Read More >>
‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

Dec 16, 2021 02:38 PM

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ...

Read More >>
ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കീഴടക്കി സൗദി

Dec 16, 2021 02:31 PM

ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കീഴടക്കി സൗദി

ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കൈയടക്കി സൗദി അറേബ്യ കുതിപ്പ്...

Read More >>
Top Stories