---
title: "മലയാളി യുവാവ് സൗദി അറേബ്യയില്‍ മരിച്ചു"
english_title: "Malayali youth died in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/78221/malayali-youth-died-in-saudi-arabia"
published_at: "2022-11-02T22:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63629de27dcd7_DEATH.jpg"
keywords: []
---

# മലയാളി യുവാവ് സൗദി അറേബ്യയില്‍ മരിച്ചു

> **Lead Summary:** **റിയാദ്: **മലയാളി യുവാവ് സൗദി തലസ്ഥാനമായ റിയാദിൽ മരിച്ചു. പാലക്കാട് ഇറങ്കുട്ടൂർ കൂറ്റനാട് തിരുമിറ്റക്കോട് കിഴക്കെപ്പാട്ട് തേവത് അനൂപ് ആണ് മരിച്ചത്.

## Article Content

**റിയാദ്: **മലയാളി യുവാവ് സൗദി തലസ്ഥാനമായ റിയാദിൽ മരിച്ചു. പാലക്കാട് ഇറങ്കുട്ടൂർ കൂറ്റനാട് തിരുമിറ്റക്കോട് കിഴക്കെപ്പാട്ട് തേവത് അനൂപ് ആണ് മരിച്ചത്.

റിയാദിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. പിതാവ് - ഉണ്ണികൃഷ്ണൻ, മാതാവ് - രാജലക്ഷ്മി. ഭാര്യ - ജിനു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

മരണാനന്തര നിയമനടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ഹാഷിം കോട്ടക്കൽ, ജാഫർ മഞ്ചേരി എന്നിവർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/78221/malayali-youth-died-in-saudi-arabia)