---
title: "പരിശോധന ശക്തമാക്കി അധികൃതര്‍; 39 പ്രവാസികള്‍ പിടിയില്‍"
english_title: "The authorities intensified the inspection; 39 expatriates arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/78556/the-authorities-intensified-the-inspection-39-expatriates-arrested"
published_at: "2022-11-04T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6365316e552f7_ARREST.jpg"
keywords: []
---

# പരിശോധന ശക്തമാക്കി അധികൃതര്‍; 39 പ്രവാസികള്‍ പിടിയില്‍

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തില്‍ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടത്തുന്നത്.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തില്‍ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടത്തുന്നത്.

ഖൈത്താന്‍ പ്രദേശത്ത് നടത്തിയ പരിശോധനയില്‍ 39 പ്രവാസികളാണ് പിടിയിലായത്. വിവിധ രാജ്യക്കാരാണ് ഇവര്‍. താമസ നിയമം ലംഘിച്ചതിനാണ് ഇവരെ പിടികൂടിയത്. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/78556/the-authorities-intensified-the-inspection-39-expatriates-arrested)