---
title: "താമസ സ്ഥലത്ത് ജീവനൊടുക്കിയ പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു"
english_title: "The body of a Malayali who committed suicide in Saudi Arabia was brought home."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/78745/the-body-of-a-malayali-who-committed-suicide-in-saudi-arabia-was-brought-home"
published_at: "2022-11-05T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636695eb63d7d_death.jpg"
keywords: []
---

# താമസ സ്ഥലത്ത് ജീവനൊടുക്കിയ പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

> **Lead Summary:** **റിയാദ്:** സൗദി അറേബ്യയിൽ ജീവനൊടുക്കിയ മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. റിയാദിന് സമീപം ഹുറൈംലയിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട മലപ്പുറം വാഴയൂർ രാമനാട്ടുകര സ്വദേശി മേലെ തൊടിയിൽ വേലായുധൻ കുട്ടിയുടെ മൃതദേഹമാണ് ശനിയാഴ്ച നാട്ടിലെത്തിച്ചത്.

## Article Content

**റിയാദ്:** സൗദി അറേബ്യയിൽ ജീവനൊടുക്കിയ മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. റിയാദിന് സമീപം ഹുറൈംലയിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട മലപ്പുറം വാഴയൂർ രാമനാട്ടുകര സ്വദേശി മേലെ തൊടിയിൽ വേലായുധൻ കുട്ടിയുടെ മൃതദേഹമാണ് ശനിയാഴ്ച നാട്ടിലെത്തിച്ചത്.

റിയാദിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ രാവിലെ എട്ടോടെ എത്തിച്ചേർന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്കരിച്ചു.

പിതാവ് - ചോയിക്കുട്ടി, മാതാവ് - നാരായണി, ഭാര്യ - ശൈലജ. മൃതദേഹം നാട്ടിലെത്തിക്കാൻ സഹോദരൻ ചന്ദ്രനെ സഹായിക്കാൻ സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം തെന്നല മൊയ്തീൻ കുട്ടി, മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെയും നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് അയച്ചത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/78745/the-body-of-a-malayali-who-committed-suicide-in-saudi-arabia-was-brought-home)