---
title: "ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു"
english_title: "The expatriate Malayali who was being treated in the hospital died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/78748/the-expatriate-malayali-who-was-being-treated-in-the-hospital-died"
published_at: "2022-11-05T22:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63669a19230e2_death.jpg"
keywords: []
---

# ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

> **Lead Summary:** **റിയാദ്:** അസുഖ ബാധിതനായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. റിയാദിൽ സ്‍പോൺസറുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്യുന്ന മലപ്പുറം തയ്യാല ഓമച്ചപുഴ ഞാറകടവത്ത് വീട്ടിൽ അഹ്‌മദ്‌ ആണ് മരിച്ചത്.

## Article Content

**റിയാദ്:** അസുഖ ബാധിതനായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. റിയാദിൽ സ്‍പോൺസറുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്യുന്ന മലപ്പുറം തയ്യാല ഓമച്ചപുഴ ഞാറകടവത്ത് വീട്ടിൽ അഹ്‌മദ്‌ ആണ് മരിച്ചത്.

പരേതനായ മമ്മദ് ആണ് പിതാവ്. മാതാവ് - അവ്വ ഉമ്മ, ഭാര്യ - സുലൈഖ, മക്കൾ - മുഹമ്മദ്‌ നുഹ്, മാനുൽ ശിബ്‌ലു, ദിൽഷാ ഷിബില, ഫിൻഷാ ഷിബില. മൃതദേഹം റിയാദിൽ ഖബറടക്കും.

മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ഇസ്‍ഹാഖ് താനൂർ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/78748/the-expatriate-malayali-who-was-being-treated-in-the-hospital-died)