---
title: " മക്കളെ കാണാൻ സന്ദർശന വിസയിൽ സൗദിയിലെത്തിയ മലയാളിയ്ക്ക് ദാരുണാന്ത്യം "
english_title: "A Malayali who came to Saudi Arabia on a visit visa to see his children met with a tragic end"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/79079/a-malayali-who-came-to-saudi-arabia-on-a-visit-visa-to-see-his-children-met-with-a-tragic-end"
published_at: "2022-11-07T22:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6369346eb2cfd_Untitled-1.jpg"
keywords: []
---

#  മക്കളെ കാണാൻ സന്ദർശന വിസയിൽ സൗദിയിലെത്തിയ മലയാളിയ്ക്ക് ദാരുണാന്ത്യം 

> **Lead Summary:** **റിയാദ് : **സന്ദർശന വിസയിൽ സൗദിയിലുള്ള മക്കളെ കാണാനെത്തിയ ദിവസം തന്നെ മലയാളി മരിച്ചു. മലപ്പുറം നീരോൽപലം സ്വദേശി പരേതനായ പൊന്നച്ചൻ മാറമ്മാട്ടിൽ ഹസ്സൻകുട്ടി ഹാജിയുടെ മകൻ ഹംസ ആണ് ജിസാനിൽ ഞായറാഴ്ച രാത്രി മരിച്ചത്.

## Article Content

**റിയാദ് : **സന്ദർശന വിസയിൽ സൗദിയിലുള്ള മക്കളെ കാണാനെത്തിയ ദിവസം തന്നെ മലയാളി മരിച്ചു. മലപ്പുറം നീരോൽപലം സ്വദേശി പരേതനായ പൊന്നച്ചൻ മാറമ്മാട്ടിൽ ഹസ്സൻകുട്ടി ഹാജിയുടെ മകൻ ഹംസ ആണ് ജിസാനിൽ ഞായറാഴ്ച രാത്രി മരിച്ചത്.

മുൻ പ്രവാസിയായ അദ്ദേഹം ജിസാനിലുള്ള മക്കളെ സന്ദർശിക്കാൻ ഭാര്യയോടൊപ്പം ഞായറാഴ്ച വൈകീട്ട് ജീസാനിലെത്തി രാത്രി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാൻ കിടന്നതായിരുന്നു. ഉറക്കത്തിലായിരുന്നു മരണം.

മൃതദേഹം ജിസാൻ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ആയിശ, മക്കൾ: ഫായിസ, ഫൗസാൻ, അഫ്സാൻ, സിയാൻ. മരുമകൻ: അഫ്സൽ. മൃതദേഹം ജിസാനിൽ ഖബറടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/79079/a-malayali-who-came-to-saudi-arabia-on-a-visit-visa-to-see-his-children-met-with-a-tragic-end)