---
title: "ഒമാനിലേക്ക്  ലഹരി ഗുളികകളുമായി എത്തിയ വിദേശികള്‍ പിടിയില്‍"
english_title: "Foreigners who came to Oman with drugs arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/79221/foreigners-who-came-to-oman-with-drugs-arrested"
published_at: "2022-11-08T18:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636a4fa62e839_DRUGS.jpg"
keywords: []
---

# ഒമാനിലേക്ക്  ലഹരി ഗുളികകളുമായി എത്തിയ വിദേശികള്‍ പിടിയില്‍

> **Lead Summary:** **മസ്കറ്റ് : **ഒമാനിലേക്ക് വന്‍തോതില്‍ ലഹരി ഗുളികകളുമായി എത്തിയ വിദേശികള്‍ പിടിയില്‍. 18 ലക്ഷം മയക്കുമരുന്ന് ഗുളികകളുമായെത്തിയ പ്രതികളെ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ നിന്നാണ് റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് ഏഷ്യന്‍ ലഹരി കള്ളക്കടത്തുകാരാണ് പിടിയിലായത്.

## Article Content

**മസ്കറ്റ് : **ഒമാനിലേക്ക് വന്‍തോതില്‍ ലഹരി ഗുളികകളുമായി എത്തിയ വിദേശികള്‍ പിടിയില്‍. 18 ലക്ഷം മയക്കുമരുന്ന് ഗുളികകളുമായെത്തിയ പ്രതികളെ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ നിന്നാണ് റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് ഏഷ്യന്‍ ലഹരി കള്ളക്കടത്തുകാരാണ് പിടിയിലായത്.

സമുദ്രമാര്‍ഗമാണ് ഇവര്‍ എത്തിയത്. ഇവരുടെ പക്കല്‍ നിന്ന് 1,822,000 ക്യാപ്റ്റഗണ്‍ ഗുളികകളാണ് പിടിച്ചെടുത്തത്. പ്രതികള്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/79221/foreigners-who-came-to-oman-with-drugs-arrested)