---
title: "ഒമാനില്‍ നിന്ന് ചികിത്സക്കായി നാട്ടിലേക്ക് മടങ്ങിയ പ്രവാസി മലയാളി നിര്യാതനായി"
english_title: "An expatriate Malayali who returned home for treatment passed away"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/79289/an-expatriate-malayali-who-returned-home-for-treatment-passed-away"
published_at: "2022-11-09T07:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636b07e8b8132_death.jpg"
keywords: []
---

# ഒമാനില്‍ നിന്ന് ചികിത്സക്കായി നാട്ടിലേക്ക് മടങ്ങിയ പ്രവാസി മലയാളി നിര്യാതനായി

> **Lead Summary:** **മസ്‍കത്ത് : **ഒമാനില്‍ നിന്ന് ചികിത്സക്കായി നാട്ടിലേക്ക് മടങ്ങിയ പ്രവാസി മലയാളി നിര്യാതനായി. പാലക്കാട് നാട്ടുകല്‍ മുട്ടിമംപല്ലം ഹൗസില്‍ ചിറ്റൂര്‍ രാജീവ് നഗറില്‍ സുകുമാരന്റെയും കൃഷ്ണ വേണിയുടെയും മകന്‍ ഷിജു ആണ് മരിച്ചത്.

## Article Content

**മസ്‍കത്ത് : **ഒമാനില്‍ നിന്ന് ചികിത്സക്കായി നാട്ടിലേക്ക് മടങ്ങിയ പ്രവാസി മലയാളി നിര്യാതനായി. പാലക്കാട് നാട്ടുകല്‍ മുട്ടിമംപല്ലം ഹൗസില്‍ ചിറ്റൂര്‍ രാജീവ് നഗറില്‍ സുകുമാരന്റെയും കൃഷ്ണ വേണിയുടെയും മകന്‍ ഷിജു ആണ് മരിച്ചത്.

15 വര്‍ഷമായി ഒമാനിലെ സുഹാറിലുള്ള ഫലജില്‍ സ്വകാര്യ കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്‍തുവരികയായിരുന്നു. അസുഖത്തെ തുടര്‍ന്ന് ചികിത്സയ്ക്കായി അടുത്തിടെ നാട്ടിലേക്ക് പോവുകയായിരുന്നു. ഫലജ് കൈരളി പ്രവര്‍ത്തകനാണ്. ഭാര്യ - രമ്യ. മക്കള്‍ - സാന്‍വി, തന്‍വി. സംസ്‍കാരം വീട്ടുവളപ്പില്‍.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/79289/an-expatriate-malayali-who-returned-home-for-treatment-passed-away)