---
title: "സൗദി അറേബ്യയിൽ വാഹനാപകടത്തില്‍ വിദ്യാർത്ഥി മരിച്ചു"
english_title: "Student dies in car accident in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/79290/student-dies-in-car-accident-in-saudi-arabia"
published_at: "2022-11-09T07:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636b089c3777d_accident.jpg"
keywords: []
---

# സൗദി അറേബ്യയിൽ വാഹനാപകടത്തില്‍ വിദ്യാർത്ഥി മരിച്ചു

> **Lead Summary:** **റിയാദ് : **സൗദി അറേബ്യയിൽ വാഹനാപകടത്തില്‍ വിദ്യാർത്ഥി മരിച്ചു. ദക്ഷിണ സൗദിയിലെ അസീർ പ്രവിശ്യയിലുണ്ടായ അപകടത്തിൽ മറ്റൊരു വിദ്യാര്‍ഥി അടക്കം രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

## Article Content

**റിയാദ് : **സൗദി അറേബ്യയിൽ വാഹനാപകടത്തില്‍ വിദ്യാർത്ഥി മരിച്ചു. ദക്ഷിണ സൗദിയിലെ അസീർ പ്രവിശ്യയിലുണ്ടായ അപകടത്തിൽ മറ്റൊരു വിദ്യാര്‍ഥി അടക്കം രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അസീര്‍ പ്രവിശ്യയില്‍ പെട്ട അല്‍അംവാഹിലെ അല്‍അമായിര്‍ സെക്കൻഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച പിക്കപ്പും മറ്റു രണ്ടു വാഹനങ്ങളും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍ വെച്ചാണ് അന്ത്യശ്വാസം വലിച്ചത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/79290/student-dies-in-car-accident-in-saudi-arabia)