---
title: "സുരക്ഷാ സൈനികന്‍റെ വീഡിയോ പ്രചരിപ്പിച്ചു; സൗദിയില്‍ യുവാവ് അറസ്റ്റില്‍"
english_title: "A young man was arrested for spreading a video of a security soldier in Saudi Arabia."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/79468/a-young-man-was-arrested-for-spreading-a-video-of-a-security-soldier-in-saudi-arabia"
published_at: "2022-11-10T07:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636c5ac6109ef_arrest.jpg"
keywords: []
---

# സുരക്ഷാ സൈനികന്‍റെ വീഡിയോ പ്രചരിപ്പിച്ചു; സൗദിയില്‍ യുവാവ് അറസ്റ്റില്‍

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയില്‍ സുരക്ഷാ സൈനികന്‍റെ വീഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. സൗദി യുവാവിനെയാണ് ഹായില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**റിയാദ്: **സൗദി അറേബ്യയില്‍ സുരക്ഷാ സൈനികന്‍റെ വീഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. സൗദി യുവാവിനെയാണ് ഹായില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെയാണ് സുരക്ഷാ സൈനികന്‍റെ വീഡിയോ യുവാവ് ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.

വീഡിയോ പ്രചരിപ്പിച്ച പ്രതി, സുരക്ഷാ സൈനികനെ അസഭ്യം പറഞ്ഞ ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. അറസ്റ്റിലായ യുവാവിന്‍റെ പക്കല്‍ നിന്നും ലഹരി ഗുളികകളും കണ്ടെത്തിയിട്ടുണ്ട്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ഹായില്‍ പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/79468/a-young-man-was-arrested-for-spreading-a-video-of-a-security-soldier-in-saudi-arabia)