---
title: " ഖത്തര്‍ ലോകകപ്പിനോട് അനുബന്ധിച്ച് പ്രത്യേക യാത്രാ നിരക്കുകളുമായി ഒമാന്‍ എയര്‍"
english_title: "Oman Air with special fares in conjunction with Qatar World Cup"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/79584/oman-air-with-special-fares-in-conjunction-with-qatar-world-cup"
published_at: "2022-11-10T18:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636cfc4c21ef6_oman.jpg"
keywords: []
---

#  ഖത്തര്‍ ലോകകപ്പിനോട് അനുബന്ധിച്ച് പ്രത്യേക യാത്രാ നിരക്കുകളുമായി ഒമാന്‍ എയര്‍

> **Lead Summary:** **മസ്കറ്റ് : **ഖത്തര്‍ ലോകകപ്പിനോട് അനുബന്ധിച്ച് പ്രത്യേക യാത്രാ നിരക്കുകളുമായി ഒമാന്‍ എയര്‍. എല്ലാ ജിസിസി പൗരന്മാര്‍ക്കും താമസക്കാര്‍ക്കുമായി എക്കണോമി ക്ലാസിന് 149 ഒമാനി റിയാലും ബിസിനസ് ക്ലാസിന് 309 റിയാലും എന്ന നിരക്കിലാണ് ടിക്കറ്റുകള്‍ ലഭ്യമാകുക.

## Article Content

**മസ്കറ്റ് : **ഖത്തര്‍ ലോകകപ്പിനോട് അനുബന്ധിച്ച് പ്രത്യേക യാത്രാ നിരക്കുകളുമായി ഒമാന്‍ എയര്‍. എല്ലാ ജിസിസി പൗരന്മാര്‍ക്കും താമസക്കാര്‍ക്കുമായി എക്കണോമി ക്ലാസിന് 149 ഒമാനി റിയാലും ബിസിനസ് ക്ലാസിന് 309 റിയാലും എന്ന നിരക്കിലാണ് ടിക്കറ്റുകള്‍ ലഭ്യമാകുക.

എല്ലാ നികുതികളും എയര്‍പോര്‍ട്ട് ചാര്‍ജുകളും ഹാന്‍ഡ് ബാഗേജ് അലവന്‍സും ഇതില്‍പ്പെടും. അതേസമയം നവംബര്‍ 21 മുതല്‍ ഡിസംബര്‍ മൂന്നു വരെ മസ്കറ്റിനും ദോഹയ്ക്കും ഇടയില്‍ മാച്ച് ഡേ ഷട്ടില്‍ സര്‍വീസുകള്‍ നടത്തുമെന്ന് എയര്‍ലൈന്‍ അറിയിച്ചിട്ടുണ്ട്. 49 റിയാലിയിരിക്കും ഇതിന്‍റെ നിരക്ക്.

മത്സരം ആരംഭിക്കുന്നതിന് കുറഞ്ഞത് നാല് മണിക്കൂര്‍ മുമ്പെങ്കിലും ദോഹയില്‍ എത്തിച്ചേരുന്ന രീതിയിലായിരിക്കും സര്‍വീസ് ക്രമീകരിക്കുക. മാച്ച് ഡേ ഷട്ടില്‍ വിമാനങ്ങള്‍ക്ക് ഒമാന്‍ എയറിന്‍റെ www.omanair.com എന്ന വെബ്സൈറ്റില്‍ ബുക്ക് ചെയ്യാം. എല്ലാ യാത്രക്കാരും ഹയ്യ കാര്‍ഡിനായി രജിസ്റ്റര്‍ ചെയ്യുകയും വേണം. മാച്ച് ഡേ ഷട്ടില്‍ വിമാനങ്ങളിലെ യാത്രയ്ക്കും ഖത്തറിലേക്കുള്ള പ്രവേശനത്തിന് ഇത് ആവശ്യമാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/79584/oman-air-with-special-fares-in-conjunction-with-qatar-world-cup)