---
title: "കാര്‍ ഒട്ടകത്തില്‍ ഇടിച്ച് അപകടം; സൗദിയില്‍ അഞ്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം "
english_title: "Car hits camel and accident; A tragic end for five youths in Saudi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/79751/car-hits-camel-and-accident-a-tragic-end-for-five-youths-in-saudi"
published_at: "2022-11-11T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636e49c387b3e_accident.jpg"
keywords: []
---

# കാര്‍ ഒട്ടകത്തില്‍ ഇടിച്ച് അപകടം; സൗദിയില്‍ അഞ്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം 

> **Lead Summary:** **റിയാദ് : **സൗദി അറേബ്യയിലെ റിയാദ് പ്രവിശ്യയില്‍പ്പെട്ട അഫ്‍‍ലാജില്‍ കാര്‍ ഒട്ടകത്തില്‍ ഇടിച്ച് അപകടം. അപകടത്തില്‍ അഞ്ച് യുവാക്കള്‍ മരിച്ചു. അല്‍അഹ്മര്‍-ലൈല റോഡില്‍ അഫ്‍‍ലാജില്‍ നിന്ന് 30 കിലോമീറ്റര്‍ ദൂരെ ബുധനാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്.

## Article Content

**റിയാദ് : **സൗദി അറേബ്യയിലെ റിയാദ് പ്രവിശ്യയില്‍പ്പെട്ട അഫ്‍‍ലാജില്‍ കാര്‍ ഒട്ടകത്തില്‍ ഇടിച്ച് അപകടം. അപകടത്തില്‍ അഞ്ച് യുവാക്കള്‍ മരിച്ചു. അല്‍അഹ്മര്‍-ലൈല റോഡില്‍ അഫ്‍‍ലാജില്‍ നിന്ന് 30 കിലോമീറ്റര്‍ ദൂരെ ബുധനാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്.

ഒട്ടക വളര്‍ത്തല്‍ വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ക്ക് സമീപം കടന്നുപോകുന്ന അല്‍അഹ്മര്‍-ലൈല റോഡില്‍ അപകടങ്ങള്‍ പതിവാണ്. അപകടത്തില്‍പ്പെട്ട കാറിലെ യാത്രക്കാര്‍ ആരും തന്നെ രക്ഷപ്പെട്ടിട്ടില്ല.

റോഡില്‍ ഭൂരിഭാഗം സ്ഥലത്തും അല്‍അഹ്മര്‍ നഗരസഭ തെരുവു വിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആവര്‍ത്തിച്ചുണ്ടാകുന്ന അപകടങ്ങള്‍ തടയാന്‍ അല്‍അഹ്മര്‍-ലൈല റോഡിലെ ശേഷിക്കുന്ന ഭാഗങ്ങളില്‍ കൂടി തെരുവു വിളക്കുകള്‍ സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/79751/car-hits-camel-and-accident-a-tragic-end-for-five-youths-in-saudi)