---
title: "സൗദി അറേബ്യയില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു"
english_title: "The body of an expatriate who died in Saudi Arabia was brought home"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/79762/the-body-of-an-expatriate-who-died-in-saudi-arabia-was-brought-home"
published_at: "2022-11-11T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636e55f016d03_death.jpg"
keywords: []
---

# സൗദി അറേബ്യയില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

> **Lead Summary:** **റിയാദ്:** കഴിഞ്ഞ ദിവസം റിയാദിലെ ശുമൈസി ആശുപത്രിയിൽ മരിച്ച മലപ്പുറം തയ്യാല ഓമച്ചപുഴ സ്വദേശി ഞാറകടവത്ത് വീട്ടിൽ അഹ്‌മദിന്റെ മൃതദേഹം നാട്ടിലെത്തിച്ചു.

## Article Content

**റിയാദ്:** കഴിഞ്ഞ ദിവസം റിയാദിലെ ശുമൈസി ആശുപത്രിയിൽ മരിച്ച മലപ്പുറം തയ്യാല ഓമച്ചപുഴ സ്വദേശി ഞാറകടവത്ത് വീട്ടിൽ അഹ്‌മദിന്റെ മൃതദേഹം നാട്ടിലെത്തിച്ചു.

റിയാദ്-കൊളംബോ, കൊളംബോ-കൊച്ചി വിമാനത്തിലാണ് നാട്ടിലേക്ക് കൊണ്ടുപോയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യാഴാഴ്ച രാവിലെ ഒമ്പതിന് എത്തിയ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി ഒമച്ചപുഴ താഴെ പള്ളിയിൽ ഖബറടക്കി.

പിതാവ് - മമ്മദ് (പരേതൻ), മാതാവ് - അവ്വ ഉമ്മ, ഭാര്യ - സുലൈഖ, മക്കൾ - മുഹമ്മദ്‌ നുഹ്മാനുൽ ശിബ്‌ലു, ദിൽഷാ ഷിബില, ഫിൻഷാ ഷിബില. റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫയർ വിങ്ങിന്റെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലയച്ചത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/79762/the-body-of-an-expatriate-who-died-in-saudi-arabia-was-brought-home)