---
title: "ഹൃദയാഘാതം മൂലം മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു"
english_title: "The body of a non-resident Malayali who died due to heart attack was brought home"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/79914/the-body-of-a-non-resident-malayali-who-died-due-to-heart-attack-was-brought-home"
published_at: "2022-11-12T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636f7efed0d01_DEATH.jpg"
keywords: []
---

# ഹൃദയാഘാതം മൂലം മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

> **Lead Summary:** **റിയാദ്: **ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട മലപ്പുറം മുണ്ടുപറമ്പ് ശാന്തിനഗർ സ്വദേശി ജയരാജന്റെ മൃതദേഹം നാട്ടിലെത്തിച്ചു. പരേതരായ ചെപ്പങ്ങാട്ടിൽ കൃഷ്ണൻ കല്യാണി ദമ്പതികളുടെ മകനായ ജയരാജൻ റിയാദിലെ സൗദി ഗാർഡൻസ് എന്ന കമ്പനിയിൽ കഴിഞ്ഞ 28 വർഷമായി ജോലി ചെയ്തുവരികയായിരുന്നു.

## Article Content

**റിയാദ്: **ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട മലപ്പുറം മുണ്ടുപറമ്പ് ശാന്തിനഗർ സ്വദേശി ജയരാജന്റെ മൃതദേഹം നാട്ടിലെത്തിച്ചു. പരേതരായ ചെപ്പങ്ങാട്ടിൽ കൃഷ്ണൻ കല്യാണി ദമ്പതികളുടെ മകനായ ജയരാജൻ റിയാദിലെ സൗദി ഗാർഡൻസ് എന്ന കമ്പനിയിൽ കഴിഞ്ഞ 28 വർഷമായി ജോലി ചെയ്തുവരികയായിരുന്നു.

ഭാര്യ - സുശീല. രണ്ടു പെൺമക്കൾ. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ ഒരു മാസക്കാലമായി സൗദി ജർമ്മൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജയരാജനെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള രേഖകൾ ശരിയാക്കുന്നതിനിടയിൽ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

കേളിയുടെ ജീവകാരുണ്യ വിഭാഗം ഇടപെട്ടാണ് ജയരാജന്റെ മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ ജയരാജന്റെ കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നതും കേളി പ്രവർത്തകരാണ്.

ആശുപത്രിയിലെയും മൃതദേഹം നാട്ടിലെത്തിക്കുന്നതിലും ജയരാജൻ ജോലി ചെയ്തിരുന്ന കമ്പനി പൂർണമായും സഹകരിച്ചിരുന്നു. എയർ ഇന്ത്യ വിമാനത്തിൽ കോഴിക്കോട് എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്‌കരിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/79914/the-body-of-a-non-resident-malayali-who-died-due-to-heart-attack-was-brought-home)